അമ്മ എന്ന് വിളിച്ചതിനു ചീത്ത പറയുന്നു ; ആരാധകർക്കുമുന്നിൽ മകളെ പരിചയപ്പെടുത്തി ബീന ആന്റണി .!! താരത്തിന് ഇത്രയും വലിയ മകളോ എന്ന് ആരാധകർ? | Beena Antony Introduce Her Daughter Viral photos Malayalam

Beena Antony Introduce Her Daughter Viral photos Malayalam : മലയാളി ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ബീന ആൻറണി.ഹാസ്യ കഥാപാത്രങ്ങളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ഒക്കെ ബീന ആന്റണി ടെലിവിഷൻ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. 1991 ൽ അഭിനയ രംഗത്തേക്ക് എത്തിയ താരം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുകയാണ്. കസ്തൂരിമാൻ എന്ന പരമ്പരയ്ക്ക് ശേഷം ഇപ്പോൾ മൗനരാഗം സീരിയലിൽ ചെയ്യുന്ന താരത്തിന്റെ വേഷവും കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.

നായികയായും സ്വഭാവനടിയായും ഹാസ്യതാരമായും പ്രതിനായയും ഒക്കെ ടെലിവിഷൻ രംഗത്ത് ബീന തിളങ്ങി നിൽക്കുന്നുണ്ട്. താരം കൈവെക്കാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. അഭിനയരംഗത്തേക്ക് വരുന്നതിന് വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് ബീന മുൻപ് വ്യക്തമാക്കിയിരുന്നു. അച്ഛൻ ആൻറണി വളരെ സ്ട്രിക്ട് ആയിരുന്നു. ആൻറണിയുടെ മകൾ ആണെന്ന് അറിഞ്ഞാൽ തന്നെ നോക്കാൻ പോലും ആളുകൾ ഭയന്നിരുന്നു . ഞങ്ങൾ മൂന്നു പെൺകുട്ടികളായിരുന്നതുകൊണ്ട് അക്കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു എന്നും ബീന മുൻപ് വ്യക്തമാക്കിയിരുന്നു.

ബീനയെ പോലെ തന്നെ ഭർത്താവും സോഷ്യൽ മീഡിയയിലും അഭിനയരംഗത്തും ഒരുപോലെ സജീവസാന്നിധ്യമാണ്. ഇരു താരങ്ങളും തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരെ യാതൊരു മടിയും കൂടാതെ അറിയിക്കാറുണ്ട്. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് ആയതൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന കാര്യമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ബീന തൻറെ ഏറ്റവും പുതിയ പോസ്റ്റും ആളുകൾക്ക് മുന്നിലേക്ക് നിറഞ്ഞ സന്തോഷത്തോടെ എത്തിച്ചിരിക്കുകയാണ്

തൂവൽ സ്പർശം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ അവന്തികക്കൊപ്പം ഉള്ള ചിത്രമാണ് ബീന പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം ലുലു മോളിൽ അവന്തിക മോഹനൊപ്പം നിൽക്കുന്ന ചിത്രത്തിന് താഴെ മൈ സ്വീറ്റ് ഡോട്ടർ എ ലോങ് ടൈം എന്ന അടിക്കുറിപ്പോടെ ആണ് ചിത്രങ്ങൾ സൈബർ ലോകത്ത് ബീന പങ്കുവെച്ചിരിക്കുന്നത്. പങ്കു വെച്ചപ്പോൾ തന്നെ ആളുകൾ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.