സാന്ത്വനം ജയന്തിക്ക് സിനിമയിൽ അവസരം;ഇടവേളകൾ ആനന്ദകരമാക്കി അപ്സരയും ബിജേഷും.!!താരങ്ങളുടെ പുതിയ റീൽസ് ഏറ്റെടുത്ത് ആരാധകർ..|Apsara And Bijesh Reels

Apsara And Bijesh Reels : പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സ്വാന്ത്വനം.സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തിട്ടുണ്ട്. ഈ പരമ്പരയിലെ വില്ലത്തി കഥാപാത്രമായി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നായികയാണ് അപ്‌സര രത്‌നാകരന്‍. താരത്തിന്റെ വില്ലത്തി വേഷത്തിന് ആരാധകർ ഏറെയാണ്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

എങ്കിലും ജീവിതത്തിൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് അപ്‌സര. സ്വൽപ്പം അസൂയയും കുശുമ്പും ഉള്ള കഥാപാത്രമാണ് ജയന്തി. കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന അപ്സരയുടെ വിവാഹം പ്രേക്ഷകർ വളരെ സന്തോഷകരമായി തന്നെ ആഘോഷിച്ചു.ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള അപ്‌സരയുടെ വിവാഹം നടന്നത്. വിവാഹത്തിനോട് അനുബന്ധിച്ചും നിരവധി അപവാദങ്ങളും വിവാദങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും യാതൊരുവിധ വിമർശനങ്ങൾക്കും

പോകാതെ എല്ലാ പ്രതികരണങ്ങളെയും ശക്തമായി നേരിട്ട വ്യക്തിത്വമാണ് താരം.
ആരാധകരോട് വളരെ അടുത്ത് പെരുമാറുന്ന വ്യക്തിത്വമാണ് അപ്സരയുടേത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാമായി താരം ജനങ്ങൾക്കിടയിൽ സജീവമാണ്. താരത്തിന്റെ വിവാഹശേഷം നല്ല താര ദമ്പതിമാരായി ജീവിച്ചുകൊണ്ട് കയ്യടി വാങ്ങാൻ അപ്‌സരക്കും ആൽബിനും സാധിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഇൻസ്റ്റഗ്രാം റീൽസ് ആണ് ആരാധകർക്കിടയിൽ വൈറൽ ആയിരിക്കുന്നത്. സാന്ത്വനം സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തന്നെയാണ് ഈ റിൽസ് ഷൂട്ട് ചെയ്തിരിക്കുന്നത്. സാന്ത്വനം പരമ്പരയിൽ താരത്തിന്റെ പാർട്ണറായി അഭിനയിക്കുന്ന ബിജേഷ് അവനൂരിനൊപ്പം ആണ്

ഈ വീഡിയോ താരം ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയിൽ മോഹൻലാലും ഗിരിജയും ചേർന്ന് അഭിനയിച്ച ഒരു ഭാഗമാണ് അപ്സരയും ബിജേഷും ചേർന്ന് അവതരിപ്പിക്കുന്നത്. ഗാദയും ഉണ്ണികൃഷ്ണനും ആയി ഇൻസ്റ്റഗ്രാം റിൽസിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും. ഈ വീഡിയോക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും സാന്ത്വനം കുടുംബത്തെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരാണ് എന്നും ഈ കമന്റുകളിൽ നിന്ന് മനസ്സിലാക്കാം. സേതുവിനെ ഒത്തിരി ഇഷ്ടമെന്നും കമന്റുകൾ ഉണ്ട്.വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്.

Rate this post