താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?.!!ശബ്ദം പൂർണമായും നഷ്ടപ്പെട്ടു; താരകല്യാണിനെ ബാധിച്ച ഈ അസുഖം എന്താണ്?.!! | Actress Thara Kalyan Surgery Again

Actress Thara Kalyan Surgery Again : നർത്തകി, അഭിനേത്രി എന്നീ നിലകളിൽ മലയാളികളുടെ മനം കവർന്ന താരമാണ് താരകല്യാൺ. താരത്തിൻ്റെ മകൾ സൗഭാഗ്യ സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ്.സൗഭാഗ്യയുടെ ഭർത്താവ് സോമശേഖർ ഫ്ലവേഴ്സിൽ സൂപ്പർ ഹിറ്റ് പരമ്പരയായ ചക്കപ്പഴത്തിൽ അഭിനയിച്ചു വരികയാണ്. ഇവരുടെ മകൾ സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരികരിയാണ്. താരകല്യാണിൻ്റെ അമ്മ സുബലക്ഷ്മി മരിച്ചിട്ട് മാസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. അതുവരെ കൊച്ചുകളുടെ യുട്യൂബ് ചാനലിൽ സുബലക്ഷ്മി മുത്തശ്ശിയും എത്താറുണ്ടായിരുന്നു.എന്നാൽ ഇപ്പോഴിതാ വളരെ വിഷമകരമായ ഒരു വാർത്തയുമാണ് താരകല്യാണിൻ്റെ യുട്യൂബ് ചാനലിലൂടെ സൗഭാഗ്യ എത്തിയിരിക്കുന്നത്. താരകല്യാണിൻ്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടു എന്നാണ് സൗഭാഗ്യ പറയുന്നത്.

ഡോക്ടറെ കാണിച്ചപ്പോൾ സ്പാസ് മോഡിക് ഡിസ്ഫോനിയ എന്നാണ് പറഞ്ഞതെന്നും, ഞങ്ങൾ തൈറോയ്ഡിൻ്റെ പ്രശ്നമാണെന്നാണ് കരുതിയതെന്നും പറയുന്നു. സ്പാസ് മോഡിക് ഡിസ്ഫോനിയ മൂന്നു വിഭാഗം ഉണ്ടെന്നും, അതിൽ താരാ കല്യാണിന് സംഭവിച്ചത് അഡക്ടർ എന്ന അവസ്ഥയാണെന്നും, തലച്ചോറിൽ നിന്നും വോക്കൽകോഡിലേക്ക് നൽകുന്ന നിർദ്ദേശം അപ്നോർമൽ ആകുന്ന അവസ്ഥയാണിത്.ഈ അസുഖം എന്തുകൊണ്ട് വരുന്നു എന്നുള്ളത് ആർക്കും അറിയില്ല. ഇതിന് രണ്ട്

വഴികളാണ് ഉള്ളത്. അതിലൊന്നാണ് ബോട്ടോക്സ്. താരകല്യാണിന് ബോട്ടോക്സ് എടുത്തപ്പോൾ മൂന്നാഴ്ച ശബ്ദം ഉണ്ടായിരുന്നില്ല. കൂടാതെ വെള്ളം കുടിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം താരകല്യാൺ സംസാരിക്കാൻ തുടങ്ങി. എന്നാൽ സുബലക്ഷ്മി അമ്മയുടെ മരണത്തിൻ്റെ ടെൻഷനിൽ വീണ്ടും താരാ കല്യാണിൻ്റെ ശബ്ദത്തിന് ബുദ്ധിമുട്ട് വന്നു. പിന്നീട് അനന്തപുരി ആശുപത്രിയിൽ നിന്ന് സർജറി കഴിഞ്ഞു. മൂന്നാഴ്ച കഴിഞ്ഞ് അമ്മയ്ക്ക് ശബ്ദം ലഭിക്കും. എന്നാൽ ആ ശബ്ദത്തിന് ചെറിയ

വ്യത്യാസമുണ്ടാകുമെന്നാണ് പറയുന്നത്. താരാ കല്യാണിന് ഇനി പാട്ട് പാടാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ശബ്ദത്തിന് ചെറിയ ബുദ്ധിമുട്ടുവരികയോ, ഒരു കാറ്റു പോലെയോ വന്നു കഴിഞ്ഞാൽ തന്നെ നിങ്ങൾ ട്രീറ്റ്മെൻ്റ് എടുക്കണമെന്നാണ് സൗഭാഗ്യ പറയുന്നത്. അനന്തപുരി ആശുപത്രിയിൽ നിന്ന് സർജറിയൊക്കെ കഴിഞ്ഞ് താരാ കല്യാൺ റെസ്റ്റിലാണിപ്പോൾ എന്നാണ് സൗഭാഗ്യ വീഡിയോയിലൂടെ പങ്കുവെച്ചത്.

Rate this post