മലയാളികളുടെ പ്രിയതാരജോഡികളുടെ ന്യൂയെർ ആഘോഷ വീഡിയോ വൈറലാകുന്നു; പ്രണയിക്കാൻ ശിവേട്ടൻ തന്നെ ബെസ്ററ് !! ഷഫ്‌നയുടെ കംമെന്റിനു കയ്യടിച്ച് ആരാധകർ ..| Actress Shafna sajin video

Actress Shafna sajin video:കുടുംബപ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ താരം അറിയപ്പെടുന്ന്. ഇന്ന് കുട്ടികള്‍ക്കുവരെ സജിന്‍ സ്വന്തം ശിവേട്ടനാണ്. ഇതാദ്യമായിട്ടാണ് സീരിയല്‍ താരത്തിന് ഇത്രയധികം താരപദവി ലഭിക്കുന്നത് എന്ന് പറയാം .സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം പറമ്പരയിലെ ശിവാഞ്ജലി മാരുടെ പ്രണയ രംഗങ്ങളാണ് .

സീരിയലില്‍ വളരെ ഗൗരവക്കാരനായ ഭര്‍ത്താവാണ് ശിവന്‍, അതേ സമയം റൊമാന്‍സ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും.റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ ഗൗരവത്തിന് വളരെ സ്ഥാനം കുറവാണ്. കൂടാതെ നല്ല റൊമാന്റിക്കും ആണ്. ഭാര്യയാണ് ഷഫ്‌ന. ആദ്യകാലങ്ങളിൽ ഷഫ്നയെ മാത്രമായിരുന്നു പ്രേക്ഷകർക്ക് അടുത്ത അറിയാവുന്നത്. ഷഫ്നയുടെയും സജിന്റെയും പ്രണയകഥയിലൂടെയാണ് സജിനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ജീവിതത്തിൽ ഇടയ്ക്കെങ്കിലും അൽപ്പ സമയം സജിൻ ശിവന്റെ ലൈനില്‍ എത്താറുണ്ടെന്ന് ഷഫ്‌ന പറയാറുണ്ട്. ഇരുവരും

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതിമാരിൽ ഒരാളാണ്. ഇരുവരുടെയും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെയധികം താല്പര്യമാണ്. സജിനും ഷഫ്നയും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നിമിഷനേരങ്ങൾ കൊണ്ടാണ് ഈ ചിത്രങ്ങളും വിശേഷങ്ങളും വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഷഫ്ന പങ്കുവെച്ച്

മറ്റൊരു വീഡിയോ ആണ് ജനശ്രദ്ധ നേടുന്നത്.ഇരുവരുടെയും ന്യൂ ഇയർ ആഘോഷത്തിന്റെ വീഡിയോയാണിത്.” Our first new year eve went amazingly well! Hoping this year will go as good as this ” ഇരുവരും ഒന്ന് ചേർന്ന് പൂത്തിരി കത്തിക്കുന്നതും , പടക്കംപൊട്ടിക്കുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും എല്ലാംവീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇരുവരുടെയും പരസ്പരമുള്ളസ്നേഹത്തിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ വീഡിയോ നൽകുന്നത്.

Rate this post