നടൻ കുഞ്ചന്റെ മകൾ സ്വാതിയുടെ വിവാഹം കഴിഞ്ഞു.!! താരരാജാക്കന്മാർ തിളങ്ങിയ ഗംഭീര വിവാഹം.!! | Actor Kunjan Daughter Swathi Wedding Viral

Actor Kunjan Daughter Swathi Wedding Viral: മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനമുള്ള നടനാണ് കുഞ്ചൻ. കോട്ടയം കുഞ്ഞച്ചനിലെ തല മുഴുവൻ എണ്ണ തേച്ച പരിഷ്കാരിയായ കല്യാണചെക്കൻ മുതൽ കുഞ്ചൻ എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്ന ഒട്ടനേകം കഥാപാത്രങ്ങൾ ഉണ്ട്. ഇപോഴിതാ താരത്തിന്റെ മകളും യുവ ഫാഷൻ ഡിസൈനറും ആയ സ്വാതി വിവാഹിതയായിരുക്കുകയാണ്.

കുഞ്ചന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാറ്റാരുമല്ല മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടി കുടുംബസമേതം ആണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. മമ്മൂട്ടി മാത്രമല്ല മോഹൻലാൽ, ദുൽഖർ, ബിന്ദു പണിക്കർ, സിദ്ധിഖ്‌, ബാലചന്ദ്രമേനോൻ, ലാൽ, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മറ്റു എല്ലാ പ്രമുഖ താരങ്ങളും എല്ലാം നിറഞ്ഞ വലിയൊരു വിവാഹം ആയിരുന്നു സ്വാതിയുടേത്.കുഞ്ചന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സ്വാതി.

സ്വാതിയെക്കുറിച്ച് പറഞ്ഞാൽ മലയാളികൾക്കാണ് അവർ താരപുത്രി ബോളിവുഡിൽ അടക്കം അറിയപ്പെടുന്ന താരമൂല്യമുള്ള ഒരു ഫാഷൻ സ്റ്റൈലിസ്റ്റ് ആണ് സ്വാതി കുഞ്ചൻ. ഫെമിന, നിത അംബാനിയുടെ ഹേർ സർക്കിൾ തുടങ്ങി നിരവധി വലിയ ഫേമുകളിൽ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോൾ ഒരു ഫ്രീലാൻസ് ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്. നിതാ അംബാനിയുമായി അടുത്ത ബന്ധമുള്ള ആളാണ് സ്വാതി കൂടാതെ ഫെമിനയുടെ കവർ പേജിൽ വരുന്ന ദീപിക പദുക്കോൺ, അതിഥി റാവു തുടങ്ങി ബോളിവുഡിലെ സൂപ്പർ താരങ്ങളെ സ്റ്റൈൽ ചെയ്തിട്ടുള്ള ഒരു സ്റ്റൈലിസ്റ്റ് ആണ് ഈ താരപുത്രി.

കരിയറിൽ ഒരുപാട് വിജയങ്ങൾ കണ്ട ശേഷമാണു ഇപ്പോൾ താരം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അഭിനന്ദ് ബസന്ത് ആണ് സ്വാതിയുടെ വരൻ. പ്രമുഖ ബിസിനസ്‌മാൻ ആയ അഭിനന്ദു സ്വാതിയും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇപ്പോൾ ഒരുമിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ അതിസുന്ദരി ആയാണ് സ്വാതി വിവാഹ വേദിയിൽ എത്തിയത്. ട്രെഡിഷണൽ ഔട്ട്‌ഫിറ്റിൽ ആണ് അഭിനന്ദ് എത്തിയത്.

Rate this post