ചേച്ചിയമ്മയുടെ പൊന്നുംകുടത്തിനൊരു പിറന്നാൾ ആശംസപറയില്ലേ? പാലുമോൾടെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി ആര്യ പാർവതി; സഹോദരിക്ക് ചേച്ചിയമ്മ ഒരുക്കിയ പിറന്നാൾ ആഘോഷം കണ്ടോ.!? | Arya Parvathi Sister First Birthday

2018 ഇൽ ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പാർവതിയായി വന്ന ആര്യ പാർവതിയുടെ അനിയത്തിയുടെ ഒന്നാം പിറന്നാൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നടിയും സിംഗറും ഡാൻസറും ഒക്കെയായ ആര്യ പാർവതി ടെലിവിഷൻ രംഗത്ത് മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ ആരാധക വൃത്തമുള്ള ആളാണ്. അമ്മയായ ദീപ്തി ശങ്കറിനും അച്ഛൻ എം പി ശങ്കറിനും വൈകി ഉണ്ടായ കുട്ടിയാണ് ഈ കുഞ്ഞ് അനുജത്തി. 2023 ഫെബ്രുവരി 18ന് പിറന്നാൾ കുഞ്ഞിനെ ഇപ്പോൾ ഒരു വയസ്സ്.

കുഞ്ഞനുജത്തിയുടെ പിറന്നാളാഘോഷത്തിലാണ് ചേച്ചി ആര്യ പാർവതി. പട്ടുപാവാട ഇട്ട് അണിഞ്ഞൊരുങ്ങി വാവയെ ചേർത്തു പിടിച്ചിട്ടുള്ള ഫോട്ടോകളാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂടാതെ ഹാപ്പി ബർത്ത് ഡേ മൈ ലിറ്റിൽ സിസ്റ്റർ എന്നുകൂടി ക്യാപ്ഷൻ ഇട്ടിട്ടുണ്ട്. അമ്മയെ അമ്മയെയും അച്ഛനെയും സ്വന്തം ജീവനെ പോലെ കരുതുന്ന പാർവതിക്ക് വൈകി വന്ന ഈ കുഞ്ഞനുജത്തി ഒരു അനുഗ്രഹമായിരുന്നു. വൈകിയെത്തിയ വസന്തം. വാവയുമായുള്ള ഫോട്ടോകളും അച്ഛനും അമ്മയുമായുള്ള ഫാമിലി ഫോട്ടോകളും റീലുകളും പാർവതി ഷെയർ ചെയ്യാറുണ്ട്.

കുടുംബ പ്രേക്ഷകരുടെ പ്രധാന ഇഷ്ട താരങ്ങളുടെ ഇടയിൽ ആര്യ പാർവതിക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഏഷ്യാനെറ്റ് എന്ന ടിവി സീരിയലിലൂടെ പാർവതിയായി വന്ന ആര്യ പാർവതി ആ വർഷം തന്നെ മഴവിൽ മനോരമയിലെ അമ്മുവിന്റെ അമ്മ എന്ന സീരിയലിൽ സുപ്രധാനമായി എത്തി. 2018 ഇൽ മഴവിൽ മനോരമയിലെ തന്നെ മറ്റൊരു സീരിയൽ ആയ ‘ ഇളയവൾ ഗായത്രി ‘ എന്ന ടിവി സീരിയലിലൂടെ പ്രധാന കഥാപാത്രമായി മലയാളികളുടെ മുന്നിലെത്തി. സീരിയലിലൂടെ പ്രസിദ്ധയായ ആര്യ പർവതി റിമി ടോമി അവതാരികയായി മഴവിൽ മനോരമ തന്നെ സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലേക്ക് പ്രധാന അതിഥിയായി എത്തുകയും ചെയ്തു. സീരിയലുകൾ കൂടാതെ യൂട്യൂബിൽ രാത്രികൾ പറഞ്ഞ കഥ എന്ന ഹൃസ്വചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം കൂടി ചെയ്തിട്ടുണ്ട്. ക്ലാപ്പ് ഷോട്ട് ഫിലിം ഫെസ്റ്റിൽ രാത്രികൾ പറഞ്ഞ കഥ എന്ന ഹൃസ്വചിത്രത്തിന് മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ആര്യ പാർവതി അർഹയായി.

Rate this post