അഞ്ജന ടീച്ചറുടെ പാട്ടിന് അച്ഛൻ ഡെസ്ക്കിൽ താളം കൊട്ടി താരമായി.. | Father In Law Sing With Daughter In law Viral
Father In Law Sing With Daughter In law Viral : അഞ്ജന ടീച്ചറും ഭർത്താവിന്റെ അച്ഛനും വീട്ടിൽ പാട്ടുപാടി തകർക്കുകയാണ്. അഞ്ജന ടീച്ചർ പാടുകയും അച്ഛൻ ഡസ്ക്കിൽ കൊട്ടുകകൂടി ചെയ്യുമ്പോൾ വീട് താളമയം. മരുമോളും അച്ഛനും തമ്മിലുള്ള ആ ഒരു വൈബും സിങ്കും അവരുടെ കൊട്ടിനും പാട്ടിനും ഉണ്ട്. ഇതിൽ ഏറ്റവും കൗതുകമുള്ള കാര്യം ഇവർ മരുമകളും അച്ഛനും ആണ് എന്നതാണ്. ഹാരിഷ് തളി എന്ന പ്രശസ്ത വ്ലോഗർ ആണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് .
ഒരു ലക്ഷത്തിലേറെ വ്യൂസും ലൈക്കും ഇതിനോടകം വീഡിയോ കരസ്ഥമാക്കി. അഞ്ജന ടീച്ചറുടെ മനോഹരമായ പാട്ടിനൊപ്പം അതിശയിക്കുന്ന താള ബോധത്തോടെ വെറും ഡെസ്കിൽ അച്ഛൻ കൈകൊണ്ട് താളമിടുകയാണ്. മനോഹരമായ പാട്ടിനൊപ്പം പുതിയകാലത്തെ ഇലക്ട്രിക് മ്യൂസിക് ഇൻസ്ട്രുമെന്റ്സിനെ വെല്ലുന്ന താളത്തോടെയാണ് അച്ഛൻ കൊട്ടി തിമിർക്കുന്നത്. വയനാട് സ്വദേശികളാണ് ഇവർ. അഞ്ജന ടീച്ചർക്ക് അഭിജിത്ത് എന്നൊരു കുഞ്ഞ് മോനും ഉണ്ട്. മുൻപ് വൈറലായ വീഡിയോ കണ്ട് ഇവരെ തേടിപ്പിടിച്ച് യൂട്യൂബിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ഹാരിഷ്. അല്ല, പരിചയപ്പെടുത്തി കൊടുക്കേണ്ടത് തന്നെയാണ്,
കാരണം ഒരു പ്രാവശ്യം കേട്ട് കഴിഞ്ഞാൽ കഴിയുന്നതുവരെ നമ്മളെ പിടിച്ചിരുത്താനുള്ള കഴിവുണ്ട് ഇവർക്ക് രണ്ടുപേർക്കും. സാധാരണ സിനിമകളിലും സീരിയലുകളിലും കാണുന്ന ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഭാര്യയോടുള്ള അസൂയയും വിദ്വേഷവും എന്ന സ്റ്റീരിയോ ടൈപ്പിനെ പൊളിച്ചടുക്കുകയാണ് മരുമകളും അച്ഛനും. ഇത് കേട്ട് കൊണ്ട് ആസ്വദിക്കുകയാണ് അമ്മായിയമ്മ. എന്ത് കൗതുകമുള്ള കാഴ്ചയല്ലേ…. ഇതുതന്നെയാണ് വീഡിയോയുടെ താഴെയുള്ള കമന്റ്സിനും പ്രേക്ഷകർ പങ്കു വയ്ക്കുന്നത്. മരുമകളുടെയും അച്ഛനെയും വിശാലമായ ബന്ധത്തിലുള്ള കൗതുകം സംഭവത്തെ കുറച്ചുകൂടി പൊലിപ്പിക്കുന്നു. ദിനേശ് കുമാർ എന്നാണ് അച്ഛന്റെ പേര്.
അച്ഛന്റെ കൊട്ട് കേട്ട് പിഞ്ചു പ്രായത്തിലെ താളത്തിന് തുടക്കം വിടുകയാണ് കൊച്ചുമകൻ അഭിജിത്ത്. ഇതിനു മുന്നേ അഭിജിത്തിന്റെ സ്കൂളിൽ നിന്നുള്ള കൊട്ടും വൈറലായിരുന്നു. പൂന്തേനരുവി എന്ന പാട്ടിലാണ് വീഡിയോയുടെ തുടക്കം പിന്നീട് ഹിന്ദിയും മലയാളവും ആയിട്ട് കുറെ പാട്ടുകൾ. അച്ഛനും പാടുന്നുണ്ട് ഇടയ്ക്ക് നല്ലൊരെണ്ണം. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തങ്ങൾക്ക് പിടിയുണ്ടെന്ന് കാണിക്കുകയാണ് അഞ്ജന ടീച്ചർ. വെറും ഡെസ്കിൽ ഒരു ന്യൂസ് പേപ്പർ വിരിച്ച് അപാരമായ കൈ മെയ് വഴക്കം കൊണ്ട് താളത്തിന്റെ പുതിയ ഭേദങ്ങൾ സൃഷ്ടിക്കുകയാണ് ഇവിടെ അച്ഛൻ.
ഒപ്പം മതി മറന്നു പാട്ടുപാടി മകളും. വെറുതെ വീട്ടിലിരുന്ന് പാട്ടുപാടി ഒപ്പം അച്ഛൻ കൊട്ടി തുടങ്ങിയതാണ് ഈ മാസ്മരിക സംഭവത്തിന്റെ തുടക്കം. പിന്നീട് അതൊരു ഓളമായി താളമായി സോഷ്യൽ മീഡിയയിലൂടെ അങ്ങോളം ഇങ്ങോളം പ്രചരിച്ചു. സപ്പോർട്ട് കൂടി ആളുകൾ തേടി വരാൻ തുടങ്ങി അങ്ങനെ അങ്ങനെ അച്ഛനെയും മകളുടെയും വളർച്ച തുടരുകയാണ്. വിരലുകൾ മാറ്റി മാറ്റി ഡെസ്കിന്റെ പല ഭാഗത്തും നീട്ടിയും കുറുക്കിയും ചരിച്ചും വളച്ചും ഒക്കെ കൊട്ടി, ശബ്ദത്തിന്റെ വിവിധ തരംഗങ്ങൾ സൃഷ്ടിക്കുകയാണ് അച്ഛൻ. ഒപ്പം ഒരു സംഗീതോപകരണം കൂടി വെച്ചത് സംഗീതത്തിന് മാറ്റുകൂട്ടി. എന്തുതന്നെയായാലും വീട്ടിലെ ഈ സന്തോഷം ഉള്ള കാഴ്ച ലോകം മുഴുവൻ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ഇനിയും സന്തോഷത്തോടെയും സമാധാനത്തോടെയും ഉയരങ്ങളിലേക്ക് എത്താൻ ഈ അച്ഛനും മകൾക്കും സാധിക്കട്ടെ.