വിമൻസ് ഡേ ആശംസകളുമായി പ്രിയതാരം ചിപ്പി ചേച്ചി .!!മകൾക്കും അമ്മയ്ക്കും ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ..| Women’s Day Wishes From Chippi Ranjith Malayalam

Women’s Day Wishes From Chippi Ranjith Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ചിപ്പി രഞ്ജിത്ത്. നിരവധിസിനിമകളിലൂടെയും പരമ്പരകളിലൂടെയും താരം പ്രേക്ഷക ഹൃദയം ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു. താരത്തിന്റേതായ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശ്രീദേവി എന്ന ഈ കഥാപാത്രത്തെയും

സാന്ത്വനം പരമ്പരയും പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു. ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെ കഥ പറയുന്ന ഈ പരമ്പര മറ്റു പരമ്പരകളിൽ നിന്നും വളരെ വ്യത്യസ്തമാണ് എന്നതാണ് ഈ പരമ്പരയെ കുടുംബപ്രേക്ഷകർ ഹൃദയത്തിലെട്ടാനുള്ള കാരണം. ആറ്റുകാൽ പൊങ്കാലയിടുന്ന ചിപ്പിയുടെ വാർത്തകൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയത്. എല്ലാ കൊല്ലവും ഒരു മുടക്കവും കൂടാതെ ആറ്റുകാൽ പൊങ്കാലയിടുന്ന ചിപ്പിയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. എന്നാൽ ഇപ്പോൾ ഇതാ താരം പുതിയൊരു ചിത്രമാണ് ആരാധകർക്കായി സോഷ്യൽ

മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. തന്റെ മകളുടെയും അമ്മയുടെയും കൂടെയുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചിപ്പിക്കും ഭർത്താവ് രഞ്ജിത്തിനും ഒരു മകളാണ് ഉള്ളത്. ആറ്റുകാൽ പൊങ്കാലയ്ക്ക് മകൾ വന്നില്ല എന്ന് ചോദ്യത്തിന് അവൾ ബാംഗ്ലൂരിലാണ് എന്ന് മറുപടിയാണ് കഴിഞ്ഞ ദിവസം താരം പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതാ വിമൻസ് ഡേ പ്രമാണിച്ച് മകളോടുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ

പങ്കുവെച്ചിരിക്കുന്നത്.മകളോട് ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയും മകളോടൊപ്പം ഉള്ള ഒരു സെൽഫിയും കൂടാതെ അമ്മയോടൊപ്പം ഉള്ള ഒരു ഫോട്ടോയും താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നു. “here’s to all women everywhere. Happy international Women’s Day. എന്നഅടികുറിപ്പൊടെയാണ് താരം ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ആശംസകൾ ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രത്തിൽ താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Rate this post