ആർക്കും അറിയാത്ത സൂത്രം.!! തുണി അലക്കുമ്പോൾ ചായ അരിപ്പ വാഷിംഗ് മെഷീനിൽ ഇങ്ങനെ ഇട്ടു നോക്കൂ.. ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! | Washing Mechine Cleaning Using Arippa

Take 6–8 arippa (soapnuts).
Place in a cloth pouch.
Tie pouch tightly.
Put in washing machine drum.
Run empty hot water cycle.
Removes dirt and odor.
Natural and eco-friendly.
Washing Mechine Cleaning Using Arippa : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാൻ മിക്ക വീടുകളിലും വാഷിംഗ് മെഷീനുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. സമയമെടുത്ത് കല്ലിൽ തുണികൾ അലക്കി എടുക്കുന്നതിന്റെ പകുതിനേരം കൊണ്ട് എളുപ്പത്തിൽ തുണികൾ വൃത്തിയാക്കി എടുക്കാൻ സാധിക്കും എന്നത് തന്നെയാണ് എല്ലാവരെയും വാഷിംഗ് മെഷീൻ വാങ്ങുന്നതിലേക്ക് ആകർഷിപ്പിക്കുന്ന കാര്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ
വാഷിംഗ് മെഷീൻ ഉപയോഗിച്ച് കഴിഞ്ഞാൽ അത് കൃത്യമായി മെയിൻടൈൻ ചെയ്തില്ല എങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. വാഷിംഗ് മെഷീൻ കാലങ്ങളോളം കേടാകാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട കാര്യം വാഷിംഗ് മെഷീനിന്റെ ഫിൽട്ടർ പോലുള്ള ഭാഗങ്ങൾ കൃത്യമായ ഇടകേളകളിൽ വൃത്തിയാക്കി വക്കുക എന്നതാണ്. അതല്ലെങ്കിൽ അവയ്ക്കകത്ത് ചെറിയ രീതിയിലുള്ള നാരുകളും മറ്റും
പറ്റിപ്പിടിച്ച് കേടായി പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ വെള്ളം പ്രഷർ ചെയ്യാനായി ഉപയോഗിക്കുന്ന ഭാഗങ്ങളും വൃത്തിയാക്കി കൊടുക്കേണ്ടതുണ്ട്. അതിനായി പൈപ്പ് കണക്ട് ചെയ്ത ഭാഗം അഴിച്ചെടുക്കുക. അതിനകത്ത് അടിഞ്ഞിരിക്കുന്ന അഴുക്കുകൾ ഒരു ബ്രഷോ മറ്റോ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. വാഷിംഗ് മെഷീനിന്റെ അകത്തുനിന്നും ഉണ്ടാകുന്ന ചെറിയ നാരുകളും മറ്റും ഫിൽറ്ററില്‍ പോയി അടിയാതെ ഇരിക്കാൻ അരിപ്പ ഉപയോഗിച്ച് ഒരു ഫിൽട്ടർ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പ്ലാസ്റ്റിക് അരിപ്പ വാങ്ങിയശേഷം അതിന്റെ രണ്ടുവശവും കട്ട് ചെയ്തു കളയുക.
ശേഷം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന ലോക്ക് ടെയ്പ്പുകൾ ഉപയോഗപ്പെടുത്തി അവ പരസ്പരം ബന്ധിപ്പിച്ചു നൽകാം. രണ്ടോ മൂന്നോ പ്ലാസ്റ്റിക് ലോക്കുകൾ ഉപയോഗപ്പെടുത്തി ഇത്തരത്തിൽ ഒരു ഫിൽറ്റർ തയ്യാറാക്കി അത് തുണികൾ അലക്കുമ്പോൾ വാഷിംഗ് മെഷീന്റെ അകത്ത് ഇട്ടു കൊടുക്കാവുന്നതാണ്. തുണികൾ അലക്കി കഴിഞ്ഞശേഷം ഫിൽട്ടർ പുറത്തെടുക്കുമ്പോൾ അതിൽ തുണികളിൽ നിന്നുമുള്ള നാരുകളും മറ്റും അടിഞ്ഞ് ഇരിക്കുന്നതായി കാണാം. കൂടാതെ വാഷിംഗ് മെഷീന്റെ അകത്ത് ഫിറ്റ് ചെയ്തിട്ടുള്ള ഫിൽട്ടറും അഴിച്ചെടുത്ത ശേഷം മാസത്തിൽ ഒരു തവണയെങ്കിലും ഒരു ബ്രഷ് ഉപയോഗപ്പെടുത്തി ഉരച്ചു വൃത്തിയാക്കി തിരിച്ച് ഫിറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വാഷിംഗ് മെഷീൻ കൂടുതൽ കാലം കേടു പാടില്ലാതെ ഉപയോഗപ്പെടുത്താനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Washing Mechine Cleaning Using Arippa Credit : Sruthi’s Vlog