ദിലീപ് നായികയുടെ കുഞ്ഞിന് ഇന്ന് ചോറൂണ്..സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയതാരം.|Vishnupriya Pillai And Vinay Vijayan Baby Chorunu Pics Viral Malayalam

Whatsapp Stebin

Vishnupriya Pillai And Vinay Vijayan Baby Chorunu Pics Viral Malayalam: മലയാളികളുടെ മനസ്സിൽ തന്റെതായൊരിടം സ്വന്തമാക്കിയ താരമാണ് വിഷ്ണുപ്രിയ. മികച്ച ഒരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിൽ നിന്നുമാണ് അഭിനയത്തിന്റെ ലോകത്തേക്ക് എത്തുന്നത്. വിഷ്ണുപ്രിയയുടെ സിനിമാ ലോകത്തെ അരങ്ങേറ്റം സൂപ്പർ സ്റ്റാർ ദിലീപ് നായകനായി എത്തിയ ‘സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് കേരളോത്സവം എന്ന ചിത്രത്തിലെ നായികയായും വിഷ്ണുപ്രിയ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺപട്ടണം, മകരമഞ്ഞ്, ലിസമ്മയുടെ വീട്, ഗോഡ്സ് ഓൺ കൺട്രി,

എന്നിവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ. തുടർന്ന് വിഷ്ണുപ്രിയ നാന്‍ങ്കാ (2011) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് തന്റെ വിവാഹം കഴിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിഷ്ണുപ്രിയ ഇപ്പോൾ. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയ് ആണ് വിഷ്ണുപ്രിയയുടെ ജീവിത പങ്കാളി. വിഷ്ണുപ്രിയയും വിനയ് വിജയനും വിവാഹിതരായത് 2019 ൽ ആണ്. താരം അമ്മയായ വാർത്ത സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരാധകരെ മുൻപ് അറിയിച്ചത് ശ്രദ്ധി

നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് താരം. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്. താരത്തിന്റെ മകൻ യാഷും ഭർത്താവിനും അമ്മയോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചത്. നിരവധി ആരാധകർ ആണ് താരം പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ യാഷിന്റെ ചോറൂണിന്

എത്തിയതായിരുന്നു താരം. ഇരുവരും ചേർന്ന് യാഷിന് ചോറ് കൊടുക്കുന്ന ചിത്രവും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. യാഷിന് ഇപ്പോൾ 6 മാസം പ്രായം ആയി. സോഷ്യൽ മീഡിയയിൽ ആക്ടിവ് ആയ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ അക്കൗണ്ടിൽ നിറയെ യാഷ് ബേബിയുടെ ചിത്രങ്ങളും വിഡിയോസുമാണ്.

Rate this post