ഈ മീശ കൊച്ച് എന്ന ക്യൂട്ട.!!കൊച്ചുമിടുക്കിയുടെ വിഡിയോക്ക് ആരാധകർ ഏറെ.വൈറൽ താവൂസ്. | Viral Little Girl Thamboos Video Malayalam

Whatsapp Stebin

Viral Little Girl Thamboos Video Malayalam : അനുദിനം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുള്ളത്. മറ്റുള്ളവരിൽ നിന്നും പ്രത്യേകമായി വല്ലതും ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ സോഷ്യൽ മീഡിയയിലെ ഒരു താരമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് ഒരു കൊച്ചു പെൺകുട്ടിയാണ്. ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് മില്യൺ വ്യൂസും ലൈക്കും ആണ്.

പ്രായം വെറും നാല് വയസ്സ്. ഈ പ്രായത്തിനുള്ളിൽ വളരെ മനോഹരമായാണ് ഈ കുഞ്ഞ് അഭിനയിക്കുന്നത്. തമ്പൂസ് എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. അല്ലെങ്കിൽ ഈ കുഞ്ഞിനെ ഇങ്ങനെയാണ് അറിയപ്പെടുന്നത്.റിതിക എന്നാണ് യഥാർത്ഥ പേര്. കോമഡി റീലുകൾ ആണ് തമ്പൂസിന്റെ മെയിൻ. കോമഡി റീലുകളെ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന വലിയൊരു ദൗത്യമാണ് തമ്പൂസ് ഏറ്റെടുത്തിരിക്കുന്നത്. ഒരു കുട്ടി ബനിയനും മുണ്ടുടുത്ത് മീശയൊക്കെ വെച്ച് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന തമ്പൂസിനെ കാണുമ്പോൾ തന്നെ കൗതുകമാണ്. എറണാകുളം സ്വദേശിയായ രാഹുലിന്റെയും സംഗീതയുടെയും മകളാണ് റിതികാ രാഹുൽ. കുഞ്ഞുനാൾ മുതൽ പാട്ടു കേൾക്കാനും ഡാൻസ് കളിക്കാനും ഇഷ്ടമുള്ള റിതികയ്ക്ക് എല്ലാ സപ്പോർട്ടുകളും നൽകി

കൂടെ നിൽക്കുന്നത് രക്ഷിതാക്കളായ ഇവരാണ്. ആദ്യം പാട്ടുകൾ പാടിയ കൊച്ചുമിടുക്കിക്ക് പിന്നീട് ഡയലോഗുകളും വഴങ്ങുകയായിരുന്നു. ചെറുപ്പം മുതൽ തന്നെ സംസാരിക്കാൻ വളരെ ഇഷ്ടമായിരുന്നു അവൾക്ക് എന്നാണ് രക്ഷിതാക്കൾ പറയുന്നത്. കോമഡി രംഗങ്ങൾ ചെയ്യാൻ തന്നെയാണ് മകൾക്കും ഏറ്റവും ഇഷ്ടം എന്നും , എപ്പോഴും അവൾ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും എന്നും രക്ഷിതാക്കളായ രാഹുലും സംഗീതയും പറയുന്നു. ഏതായാലും റീലുകൾ ചെയ്യുന്നു എന്നാൽ ഗെറ്റപ്പ് കൂടി അങ്ങ് മാറ്റിയേക്കാം എന്ന സംഗീതയുടെ തീരുമാനമാണ് മീശ വെച്ച കൊച്ചുമിടുക്കിയുടെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം. ഡയലോഗുകൾ തങ്ങൾ പറഞ്ഞു

കൊടുക്കുമെങ്കിലും എക്സ്പ്രഷനുകൾ ഒക്കെ അവൾ സ്വന്തം ചേർക്കുന്നതാണെന്നും അതാണ് തമ്പുവിന്റെ സ്റ്റൈൽ എന്നും ആണ് ഇവർ പറയുന്നത്. പിന്നെ ഡയലോഗുകളെക്കാളേറെ അവളുടെ സ്വന്തം എക്സ്പ്രഷനുകൾക്കാണ് റീച്ച് കൂടുതൽ എന്നും, അവയാണ് ചിരിക്കാൻ ഉള്ള വകയൊരുക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുതന്നെ.അവളുടെ എക്സ്പ്രഷൻ കഴിഞ്ഞാൽ,പിന്നെ മീശയ്ക്കാണ് സമൂഹമാധ്യമത്തിൽ ഏറ്റവും കൂടുതൽ ആരാധകർ. പലരുടെയും ടെൻഷൻ മാറ്റാൻ പോലും പ്രതികയുടെ റീലുകൾ ഉപയോഗപ്പെടാറുണ്ട് എന്ന് മോളുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ വരുന്നു. ഏതായാലും സമൂഹമാധ്യമത്തിൽ ഈ കൊച്ചു മിടുക്കി ഉണ്ടാക്കിയിരിക്കുന്നത് തന്റേതായ ഒരു വലിയ സ്പേസ് തന്നെയാണ്.

Rate this post