ഞങ്ങൾ രണ്ടു മൊട്ടകൾ എങ്ങനെയുണ്ട്? തല മൊട്ടയടിച്ച് കൂഞ്ഞ് ആത്മജ ; ആരാധകരുമായി രസകരമായ വീഡിയോ പങ്കുവെച്ച് വിജയ് മാധവും ദേവിക നമ്പ്യാരും.!! | Vijay Madhavan And Devika Nambiar Son Athmaja Latest News Viral

Vijay Madhavan And Devika Nambiar Son Athmaja Latest News Viral: നടിയും, അവതാരകയുമായ ദേവിക നമ്പ്യാരെ അറിയാത്ത മലയാളികൾ ഇല്ല. ദേവികയുടെ ഭർത്താവാണ് ഗായകനായ വിജയ് മാധവ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് വിജയ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. ഇപ്പോൾ ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് . തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഇവർ മടിക്കാറില്ല.
ഇരുവരുടെയും മകനാണ് ആത്മജ.

ആൺകുഞ്ഞിന് ആത്മജ എന്ന പേര് വെച്ചതിന് പ്രേക്ഷകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഇരുവരും നിരവധി എതിരഭിപ്രായങ്ങൾ കേട്ടിരുന്നു. കുഞ്ഞിന്റെ പേരിനെ കുറിച്ചുള്ള പ്രേക്ഷകരുടെ എല്ലാ സംശയങ്ങൾക്കും ഇവർ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. മകന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളും വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. യൂട്യൂബിൽ ഇവരുടെ പേജിന് നിരവധി ആരാധകരാണ് ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള പാട്ടുകളും ഇടയ്ക്കിടയ്ക്ക് പങ്കുവെക്കാറുണ്ട്.

ഡാൻസും,പാട്ടും യോഗ സ്കൂളും എല്ലാമായി സജീവമാണ് ഇവർ. ഇപ്പോഴിതാ മകൻ ആത്മജയോടൊപ്പം ഉള്ള മറ്റൊരു വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ തിരുപ്പതിയിൽ കൊണ്ടുപോയി തല മൊട്ടയടിച്ചിരിക്കുന്ന വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. കുഞ്ഞിനോട് മുടി എവിടെ എന്ന് വിജയ് ചോദിക്കുമ്പോൾ കുഞ്ഞ് തന്റെ തലയിൽ തൊട്ടു നോക്കുന്നതും വീഡിയോയിൽ കാണാം.”ഞങ്ങൾ രണ്ടു മൊട്ടകൾ എങ്ങനെയുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിജയ് കുഞ്ഞിനെ എടുക്കുന്നതും താലോലിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞു ജനിച്ചതിനു ശേഷം കുഞ്ഞിനെയും ദേവികയെയും നോക്കാനായി വിജയ് തന്റെ ജോലിയിൽ നിന്നും കുറച്ചുനാൾ ലീവ് എടുത്തതും വലിയ വാർത്തയായിരുന്നു. തന്റെ ഭാര്യയെയും മകനെയും എന്നും തന്നോട് ചേർത്തു പിടിക്കുന്ന പ്രകൃതമാണ് വിജയിയുടേത്. ഈ രണ്ട് ദമ്പതിമാരെയും പ്രേക്ഷകരും തങ്ങളുടെ ഹൃദയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.

Rate this post