വീട്ടിലെ കൃഷി പൊടി പൊടിക്കാൻ പഴയതുണി കൊണ്ട് കിടിലൻ സൂത്ര വിദ്യ.!! ഇനി വീട്ടിൽ ചെടികൾ കൊണ്ട് നിറയും.!! | Vegetable Cultivation In Adukkala Thotttam
- Select a sunny spot with 4–6 hours of sunlight.
- Use grow bags, pots, or raised beds.
- Choose easy-to-grow veggies like tomato, chili, spinach.
- Use organic compost and natural fertilizers.
- Water regularly, avoid overwatering.
- Control pests with natural methods.
Vegetable Cultivation In Adukkala Thotttam : ചെടി നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തഴച്ചു വളരും എന്ന കാര്യത്തിൽ സംശയം വേണ്ട! ചെറുതാണെങ്കിലും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അടുക്കളയിലേക്ക് ആവശ്യമായ മുളകും,കറിവേപ്പിലയും വിഷമടിക്കാതെ ഉപയോഗിക്കാനായി വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ചെടി നല്ലതുപോലെ തഴച്ച് വളരണമെങ്കിൽ പോട്ടി മിക്സ് നല്ല രീതിയിൽ വളങ്ങൾ ചേർത്ത് വേണം ഉപയോഗിക്കാൻ. നേരിട്ട് മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം പോട്ടി മിക്സ് ഉപയോഗിക്കുന്നത് വഴി ചെടിക്ക് ലഭിക്കുന്നതാണ്. ഇതുതന്നെ കൂടുതൽ നല്ല രീതിയിൽ വളരാനായി ചെയ്യാവുന്ന ഒരു രീതിയാണ് ഇനി പറയുന്നത്.
Vegetable Cultivation In Adukkala Thotttam
അതിനായി ആദ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കുക. അതിന്റെ അര ഭാഗം വരെ കരിയില നിറച്ചു കൊടുക്കണം. നല്ലതുപോലെ ഉണങ്ങിയ കരിയിലയാണ് ഉപയോഗിക്കേണ്ടത്. കരിയില ഇല്ല എങ്കിൽ അതിനു പകരമായി ഉണങ്ങിയ വാഴയുടെ ഇലയും ഉപയോഗിക്കാവുന്നതാണ്. കരിയില ചാക്കിൽ നിറച്ച ശേഷം അതിന്റെ മുകളിലായി ഒരു കോട്ടൺ തുണി ഇട്ടു കൊടുക്കണം. ശേഷം അതിനു മുകളിൽ വളങ്ങൾ ചേർത്ത പോട്ടി മിക്സ് വിതറി കൊടുക്കാവുന്നതാണ്. അതിന് ശേഷമാണ് വിത്ത് അല്ലെങ്കിൽ ചെടി നട്ടു കൊടുക്കേണ്ടത്.
ചെടി നട്ടു കഴിഞ്ഞാൽ അതിലേക്ക് കുറച്ച് ക്യൂമിക്സ് കൂടി കലക്ക ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ചാക്കിൽ പോട്ടി മിക്സ് ഇടുന്നതിനു മുൻപായി തുണി ഇടുന്നതു കൊണ്ട് പല ഗുണങ്ങളും ഉണ്ട്. ശക്തമായ മഴയിൽ മണ്ണ് അലിഞ്ഞു പോകാതെ ഇരിക്കാനും, ഫംഗസ് ബാധ പ്രശ്നങ്ങൾ ഒഴിവാക്കാനും, ചെടിയിലേക്ക് ആവശ്യമായ വെള്ളം ശരിയായ രീതിയിൽ വലിച്ചെടുക്കാനും ഇത്തരത്തിൽ തുണി ഇടുന്നത് വഴി സാധിക്കുന്നതാണ്. ഈയൊരു രീതിയിലാണ് ചെടി നടുന്നത് എങ്കിൽ തീർച്ചയായും മതിയായ കായ്ഫലങ്ങൾ ലഭിക്കുക തന്നെ ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Vegetable Cultivation In Adukkala Thotttam Video Credit : PRS Kitchen