ഉപ്പും മുളകും ലൈറ്റ് കുടുംബത്തിലെ അഞ്ചാമത്തെ കുഞ്ഞിന്റെ ആദ്യവിശേഷം.!! കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ അണിഞ്ഞൊരുങ്ങി പൊന്നുവും ഭർത്താവും.!! | Uppum Mulakum Lite Karthu Naming Ceremony

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു യൂട്യൂബ് ചാനൽ ആണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. ഇവരുടെ എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇവരുടെ ചാനലിൽ ഏത് വീഡിയോ വന്നാലും അത് ആരാധകർ ഏറ്റെടുക്കാറുണ്ട്. തങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ തന്നെയാണ് ചാനലിലെ പ്രധാന കണ്ടന്റ്. നാലു മക്കളുടെയും അച്ഛന്റെയും അമ്മയുടെയും കഥയാണ് യൂട്യൂബ് ചാനലിലെ ഹൈലൈറ്റ്.

ഈ ചാനലിലെ പ്രധാന താരമാണ് പൊന്നു എന്ന് വിളിക്കുന്ന അഞ്ജന. പൊന്നുവിന്റെത് പ്രണയ വിവാഹമായിരുന്നു. ഷെബിൻ ആണ് താരത്തിന്റെ ഭർത്താവ്. അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെയാണ് ഇരുവരും വിവാഹിതനായത്. എന്നാൽ പിന്നീട് ഇവരെ കുടുംബം ഏറ്റെടുത്തു. ഇതിനെ തുടർന്നുണ്ടായ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ

കാര്യം വീട്ടിൽ പറയാനിരുന്നതായിരുന്നു എന്നും, എന്നാൽ സാഹചര്യം അതിന് സമ്മതിക്കാത്തത് കൊണ്ടാണ് ജീവിതത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ ഇവർക്ക് സ്വയം എടുക്കേണ്ടി വന്നത് എന്നും വിവാഹത്തെക്കുറിച്ച് മുൻപ് ഇരുവരും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വിശേഷമാണ് ഉപ്പും മുളകും ഫാമിലിയിൽ. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത്. ഇപ്പോൾ പൊന്നുവിന്റെയും ഷിബിന്റെയും കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ആരാധകർക്ക് മുൻപിൽ എത്തുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ആണ് പേരിടൽ ചടങ്ങിനായി കുടുംബം ധരിച്ചിരിക്കുന്നത്. ഇരുവർക്കും പിറന്നിരിക്കുന്നത് ഒരു പെൺകുഞ്ഞ് ആണ്.

കാത്തു എന്നാണ് ഇവർ കുഞ്ഞിനെ സ്നേഹത്തോടെ വിളിക്കുന്നത്. കുഞ്ഞു പിറന്നതിനെ കുറിച്ചുള്ള വിശേഷങ്ങൾ ഇതിനു മുൻപ് തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പൊന്നുവിന്റെ കുഞ്ഞിനെ കാണാൻ ഉപ്പും മുളകും ഫാമിലിയിലെ അച്ഛനും അമ്മയും എത്തിയിരിക്കുകയാണ്. കുടുംബസമേതം ഉള്ള ദൃശ്യങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു. പൊന്നൂസ് വ്ലോഗ് എന്ന മറ്റൊരു യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ അഞ്ജനയും ഭർത്താവും പ്രേക്ഷകർക്ക് മുൻപിൽ സജീവമാണ്. 2 ലക്ഷത്തിനോട് അടുത്താണ് ഇവരുടെ യൂട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബ്സ്. ഓരോ ദിവസവും പങ്കുവെക്കുന്ന വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Rate this post