ഉടൻ പണം മാത്തുക്കുട്ടിയുടെ വിവാഹം; വധു ആരാണെന്നു മനസ്സിലായോ? ആദ്യവിവാഹത്തിലെ വേദനകൾ മറന്ന് എലിസബത്തിനൊപ്പം ഇനി മാത്തു.!! | Udan Panam Mathukutty Happy News Viral

Udan Panam Mathukutty Happy News Viral : അവതാരകനായും നടനായും സംവിധായകനും ഒക്കെയായി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മാത്തുക്കുട്ടി. ആർ ജെ മാത്തുക്കുട്ടി എന്ന് പറഞ്ഞാൽ അറിയാത്ത ആളുകളുമില്ല ഇഷ്ടപ്പെടാത്ത വ്യക്തികളും ഇല്ല എന്ന് പറയുന്നതാണ് സത്യം.  ആർ ജെ രാജ് കലേഷിനൊപ്പമുള്ള ഫുഡ് വ്‌ളോഗുകളും, ഉടൻ പണം പോലുള്ള  രസകരമയ കോളേജ് ഷോകളുമെല്ലാം മാത്തുക്കുട്ടിക്ക് സോഷ്യല്‍ മീഡിയയിലും

മറ്റുമായി ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാത്തുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വാർത്ത പങ്കുവെച്ചത് ആത്മാർത്ഥ സുഹൃത്തായ കല്ലു തന്നെയാണ്. ‘ മാത്തു പൊന്നു പൊന്നു മാത്തു’ എന്ന രസകരമായ അടിക്കുറിപ്പിനൊപ്പം മാത്തുക്കുട്ടിയുടെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് കല്ലു തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഡോക്ടറായ എലിസബത്ത് ഷാജിയാണ് മാത്തുക്കുട്ടിയുടെ വധു. വളരെ അടുത്ത

സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത പരിപാടിയിൽ അതീവ സൗന്ദര്യത്തോടെയാണ് മാത്തുവിനെയും  എലിസബത്തിനെയും കാണാനാവുക.  വീഡിയോയിൽ മനോഹരമായി ഒരുക്കിയ സ്‌റ്റേജില്‍ ഡാന്‍സും പാട്ടുമായി മാത്തുക്കുട്ടിയെയും , എലിസബത്തിനെയും , ആര്‍.ജെ  കലേഷിനെയും സുരാജിനെയും ഒക്കെ  കാണാം. മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി’ എന്ന അടിക്കുറിപ്പിനൊപ്പമാണ് കലേഷ്

വീഡിയോ പങ്കുവച്ചിട്ടുള്ളത്. രാജ് കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ക്ക് ഒപ്പം നിരവധി താരങ്ങളും ആരാധകരും മാത്തുവിന് ആശംസ അർപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ ടെലിവിഷന്‍ ചാനല്‍ ഷോകളിലൂടെ അവതാരകനായി തുടങ്ങിയ മാത്തുക്കുട്ടി അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിയതിലൂടെ സിനിമാ പിന്നാണി രംഗത്തേക്ക് പ്രവേശിച്ച താരം  2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനവും ചെയ്തിരുന്നു .

Rate this post