ഒരു പിടി ഉപ്പ് മതി.!! എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ് ബേസിനും വെട്ടിത്തിളങ്ങാൻ.. വെറും 5 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.!! | Toilet Cleaning Easy Tips Using Salt

Toilet Cleaning Easy Tips Using Salt : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ബാത്ത്റൂം ക്ലീനിങ് നടത്താൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉപ്പ്, സോപ്പ് പൊടി, കംഫർട്ട്, വിനാഗിരി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ പൊടിയുപ്പ് ഇട്ടുകൊടുക്കുക. അതിലേക്ക് ഏതെങ്കിലും ഒരു സോപ്പുപൊടി കൂടി അതേ അളവിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ രണ്ടു സാധനങ്ങളും നല്ലതുപോലെ മിക്സ്സായി തുടങ്ങുമ്പോൾ ഒരു
Salt is a natural, affordable, and eco-friendly way to keep your toilet clean and fresh. Its abrasive texture helps scrub away stains and mineral buildup without harsh chemicals. To use salt effectively, sprinkle about half a cup directly into the toilet bowl, especially around the rim and stains. Let it sit for 15-30 minutes to loosen grime. For extra power, mix salt with lemon juice or vinegar to create a natural cleaning paste. Scrub the bowl with a toilet brush, focusing on stained areas. Flush to rinse. This method not only removes stains but also deodorizes the bowl. For regular maintenance, repeat this process once or twice a week. You can also pour a salt and baking soda mix down the toilet drain to reduce odor and prevent clogs. Using salt is a simple and safe way to maintain a sparkling, fresh-smelling toilet with minimal effort.
ടേബിൾ സ്പൂൺ അളവിൽ കംഫർട്ട് ഒഴിച്ചുകൊടുക്കുക. രണ്ട് ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടകളില്ലാതെ കൂട്ട് മിക്സായി കിട്ടുമ്പോൾ ഒരു ഗ്ലൗസ് ഉപയോഗിച്ച് ബാത്റൂമിന്റെ ടൈലുകളിലും, ക്ലോസറ്റിലും, വാഷ്ബേസിനിലുമെല്ലാം ഇത് തേച്ച് കൊടുക്കാവുന്നതാണ്. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം ബാത്റൂം വെള്ളമൊഴിച്ച് കഴുകുമ്പോൾ നല്ല സുഗന്ധവും അതുപോലെ ക്ലീനായി കിട്ടുകയും ചെയ്യും. ബാത്റൂം, ഹാൾ, ബെഡ്റൂം എന്നിവിടങ്ങളിൽ
സുഗന്ധം പരത്താനായും ഒരു കൂട്ട് തയ്യാറാക്കി എടുക്കാം. അതിനായി ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഉപ്പും, കംഫർട്ടും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. പാത്രത്തിന്റെ അടപ്പിന് മുകളിൽ മൂന്നോ നാലോ ഹോൾ ഇട്ടുകൊടുക്കുക. അടപ്പ അടച്ചശേഷം ബാത്റൂം അല്ലെങ്കിൽ ഹാളിന്റെ കോർണർ പോലുള്ള ഭാഗങ്ങളിൽ വയ്ക്കുകയാണെങ്കിൽ എപ്പോഴും സുഗന്ധം നിലനിർത്താനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Toilet Cleaning Easy Tips Using Salt credit : Vichus Vlogs
Read Also:അര ഗ്ലാസ് ഉഴുന്ന് മതി, 5 ലിറ്റർ വരെ മാവ് അരച്ചെടുക്കാം; ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങി വരാനും ഇഡ്ഡലി സോഫ്റ്റ് ആകാനും കിടിലൻ സൂത്രം.!!