Tasty Naranaga Vellam Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ
ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. കുരു കളഞ്ഞ ശേഷം മിക്സിയുടെ ജെറിലേക്കിടാം. മണത്തിനായി 2 ഏലക്കായ കൂടി ചേർക്കാം. അതിലേക്ക് ആവശ്യത്തിന് മധുരം ചേർക്കാം. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് തയ്യാറക്കി എടുക്കുന്നത്. അതിനായി 4 സ്പൂൺ പഞ്ചസാര ചേർക്കാം.
ഇതൊരു ടേസ്റ്റി ഡ്രിങ്ക് മാത്രമല്ല ഹെൽത്തി ഡ്രിങ്ക് കൂടിയാണ്. നല്ല വെളുത്ത നിറം നൽകാനും കൂടുതൽ രുചി ലഭിക്കാനുമായി ഒരു സീക്രെട് ഇൻഗ്രീഡിയന്റ് കൂടി ചേർക്കാം. എന്താണെന്ന് ഒന്ന് കണ്ടു നോക്കൂ. നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.