കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ.!! | Surabhi Lakshmi Birthday Wishes To Vani Viswanath

Surabhi Lakshmi Birthday Wishes To Vani Viswanath:സിനിമയിൽ കൈകാര്യം ചെയ്യാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള കഥാപാത്രങ്ങൾ ഹാസ്യ താരങ്ങളുടെയും ആക്ഷൻ താരങ്ങളുടേതും ആകും. പ്രത്യേകിച്ച് നടിമാർക്ക്. നിരവധി നായക നടന്മാർ ഈ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുമ്പോൾ പോലും ഈ മേഖലയിലേക്ക് കടന്നുവന്ന സ്ത്രീ താരങ്ങളുടെ എണ്ണം വിരലിലെണ്ണം കഴിയുന്നത് മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ഉർവശി, കൽപ്പന, വാണി വിശ്വനാഥ് തുടങ്ങിയ താരങ്ങളെ ആളുകൾ എന്നും ഓർത്തുവയ്ക്കുന്നത്

ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ വാണി വിശ്വനാഥ് ഇന്ന് അഭിനയത്തിൽ നിന്ന് പാടെ വിട്ടുനിൽക്കുകയാണ്. സിനിമയിൽ നിന്നു തന്നെയുള്ള ബാബുരാജിനെ വിവാഹം കഴിച്ചതോടെ അഭിനയരംഗത്ത് നിന്ന് പാടെ വിട്ടുനിൽക്കുകയായിരുന്നു താരം. മക്കളുടെ പഠനവും വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും നോക്കുന്നതിനാണ് താൻ അഭിനയം വേണ്ടെന്ന് വെച്ചതെന്നും അത് തന്റെ മാത്രം തീരുമാനമാണെന്നും വാണി വിശ്വനാഥ് തുറന്നു പറയുകയുണ്ടായി. എന്നും ഉശിരൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട വാണി ഇന്ന് അൻപതാം ജന്മദിനം ആഘോഷിക്കുകയാണ്

സഹതാരവും സിനിമ – സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന സുരഭിയാണ് വാണി വിശ്വനാഥിന് ആശംസകളും അറിയിച്ച് ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കിട്ടത്. എന്നും എന്നോടൊപ്പം ചേർന്നുനിൽക്കുന്ന ഓരോ നിമിഷവും സന്തോഷകരമാക്കിയ വാണി ചേച്ചിക്ക് അമ്പതാം ജന്മദിന ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് സുരഭി പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേർ വാണി വിശ്വനാഥിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

സുരഭി പറഞ്ഞതുകൊണ്ടാണ് വാണിയുടെ പ്രായം അറിഞ്ഞത് എന്നത് അടക്കമുള്ള രസകരമായ കമന്റുകൾ പോസ്റ്റിനു താഴെ ഉയരുന്നുണ്ട്. അഭിനയത്തിൽ നിന്നും വിട്ടു നിന്ന വാണി വിശ്വനാഥ് ഇപ്പോൾ തന്റെ രണ്ടാം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമകളിൽ മുൻപ് കൈകാര്യം ചെയ്ത ഉശിരൻ പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തന്റെ പുതിയ കഥാപാത്രം എന്ന് മുൻപ് താരം വ്യക്തമാക്കിയിരുന്നു.

Rate this post