സുമിത്രയോടു മാപ്പപേക്ഷിച്ചു ചെന്ന സിദ്ധുവിന് സുമിത്ര കൊടുത്ത ഇടിവെട്ട് പണി.!! ശീതളിനെ കൂട്ടിപ്പോവാൻ വന്ന സച്ചിനെ ആട്ടിയിറക്കിസുമിത്ര.!! | kudumbavilakku Today Episode May 14

kudumbavilakku Today Episode May 14: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിന് മരുന്ന് നൽകാൻ സുമിത്ര പോവുകയാണ്. മരുന്ന് നൽകിയ ശേഷം സിദ്ധു സുമിത്രയോട് പലതും സംസാരിക്കുകയായിരുന്നു.

എന്നോടുള്ള വെറുപ്പ് നിനക്ക് ഇനിയും മാറിയില്ലേയെന്നും, എന്നോട് നിനക്ക് ക്ഷമിച്ചൂടേയെന്ന് പറയുകയാണ്. എന്നാൽ ഒന്നിനും സുമിത്ര പ്രതികരിക്കുന്നില്ല. പിന്നീട് അനിരുദ്ധിനെയാണ് കാണുന്നത്. വിശ്വം അനിരുദ്ധിനോട് പലതും പറയുകയാണ്. മോനെ നീ സിദ്ധുവിനെ കാണാൻ പോകുന്നില്ലേയെന്ന് ചോദിച്ചപ്പോൾ, അനിരുദ്ധ് വെറുപ്പാണ് കാണിക്കുന്നത്. അത് കേട്ടപ്പോൾ പ്രേമയ്ക്ക് വലിയ സന്തോഷമാവുകയാണ്. അനിരുദ്ധ് പോയ ശേഷം പ്രേമ അവർ ആരും യോജിക്കാൻ പാടില്ലെന്ന്

പറയുകയാണ്. പിന്നീട് കാണുന്നത് ശീതളിനെ ഈ വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ വേണ്ടി സരസ്വതിയമ്മ നോക്കുമ്പോൾ സുമിത്ര ശീതളിനെ പറഞ്ഞയക്കുന്നില്ല. എന്നാൽ അവളുടെ അച്ഛൻ കൂടി ഇവിടെയുണ്ടെന്നും, അവൻ പറയട്ടെ അവൾ പോകണോ വേണ്ടയോ എന്നത് സരസ്വതിയമ്മ പറയുകയാണ്. അപ്പോഴാണ് ആരോ

വന്ന് ബെല്ലടിക്കുന്നത്. സുമിത്ര ചെന്ന് ഡോർ തുറന്ന് നോക്കിയപ്പോൾ അത് സച്ചിനായിരുന്നു. നീ എന്താണ് ഇവിടെ എന്ന് പറഞ്ഞപ്പോൾ, എൻ്റെ ഭാര്യ ഇവിടെണ്ടെന്നും അവളെ കൂട്ടിപ്പോവാൻ വന്നതാണെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ സുമിത്ര ഡോർ തടഞ്ഞ് വയ്ക്കുകയാണ്. എന്നാൽ സച്ചിൻ കൈ മാറ്റി അകത്തേക്ക് കടന്നു പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post