സുന്ദരി സീരിയൽ സിദ്ധു നമ്മൾ വിചാരിച്ച പോലെ അല്ല..ആളൊരു ചുള്ളൻ തന്നെ .. ഭാര്യാ മോഹലാൽ സിനിമയിലെ നടി..| Sundhari Serial Actor Sanif Ali Real Life

Sundhari Serial Actor Sanif Ali Real Life : ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുന്ദരിയിലെ സിദ്ധു സാനിഫ് അലി. ഇന്ന് സീരിയലുകൾക്ക് വലിയൊരു സ്വീകാര്യത തന്നെ പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. വിവിധ മലയാളം ചാനലുകളിലായി ഒത്തിരി സീരിയലുകൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്. അക്കൂട്ടത്തിൽ ജനശ്ര​ദ്ധ നേടിയ ഒരു സീരിയലാണ് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സുന്ദരി. സീരിയലിലെ ടൈറ്റിൽ‌ റോളിൽ നടി അ‌ഞ്ജലി ശരത്താണ് അഭിനയിക്കുന്നത്. നിറം കുറവായതിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയാകേണ്ടി വരുന്ന പെൺകുട്ടിയുടെ

ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സീരിയലിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് സാനിഫ് അലി. മോഡലും പരസ്യചിത്രനായകനുമായ സാനിഫ് ഒരു കാസർഗോഡ് സ്വദേശിയാണ്. തീരെ ചെറുപ്പം തോന്നുമെങ്കിലും സാനിഫ് വിവാഹിതനാണ്. മോഡലും അഭിനേത്രിയുമായ അഞ്ജനയാണ് സാനിഫിന്റെ ഭാര്യ. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ഇപ്പോൾ സാനിഫ് തന്റെ ഭാര്യയുടെ കൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടിയായ അഞ്ജന അടുത്തിടെ പുറത്തിറങ്ങിയ

മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ പോലീസ് വേഷത്തിലെത്തിയിരുന്നു. സീരിയലിനൊപ്പം മോഡലിംഗിങ്ങും പരസ്യചിത്രങ്ങളും അതിന് പുറമേ ഒരുപിടി നല്ല ആൽബങ്ങളും ഷോർട് ഫിലിമുകളും സാനിഫ് ചെയ്തിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ് സാനിഫ്. സുന്ദരി എന്ന പേരിൽ തമിഴിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ മൊഴിമാറ്റരൂപമാണ് മലയാളത്തിലെ സുന്ദരി. നടി സീമ ജി നായരടക്കം മലയാള സീരിയൽ രം​ഗത്ത് സുപരിചിതമായ നിരവധി താരങ്ങളും സുന്ദരിയിൽ അഭിനയിക്കുന്നുണ്ട്. സുന്ദരിയിൽ

നായികയെ നായകൻ വിവാഹം ചെയ്യുന്ന രം​ഗങ്ങളുടെ ഷൂട്ടിങ് വീഡിയോ മുമ്പ് നടി മൃദുലയും യുവ കൃഷ്ണയും ചേർന്ന് പങ്കുവെച്ചിരുന്നു. ഒരുപാട് ആരാധകരുള്ള സാനിഫും അഞ്ജനയും സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ട് തരംഗമാവുകയാണ്. ഇരുകയ്യും നീട്ടിയാണ് ആരാധകർ ഇവരുടെ ചിത്രങ്ങൾ സ്വീകരിക്കാറുള്ളത്.

4.3/5 - (31 votes)