തമ്പിക്കെതിരെയുള്ള തുറുപ്പുചീട്ട് ഇറക്കി ഹരി .!! ഇനി രാജേശ്വരി അപ്പച്ചിയും തമ്പിയും തമ്മിലുള്ള അടിയാണ് കാണാൻ പോകുന്നത് ..ഹരിക്ക് കയ്യടിച്ച് സാന്ത്വനം പ്രേക്ഷകർ ..| Santhwanam Today Episode Malayalam
Santhwanam Today Episode Malayalam : മലയാളം ടെലിവിഷനിൽ ഇന്ന് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടി മുന്നോട്ടുപോകുന്ന പരമ്പരയാണ് സാന്ത്വനം. ഒരു കാലത്ത് മലയാളിപ്രേക്ഷകർ നെഞ്ചോടു ചേർത്തുവെച്ച പ്രിയനടി ചിപ്പിയുടെ തിരിച്ചുവരവ് കൂടിയാണ് സാന്ത്വനം എന്ന ഈ പരമ്പര. ആദിത്യൻ സംവിധാനം ചെയ്ത് ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന ഈ പരമ്പര ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പലതരം കുടുംബപ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും
ഈ പരമ്പരയിൽ ഉടനീളമുണ്ട്. പുതിയതായി ഉദ്‌ഘാടനം ചെയ്ത സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനചടങ്ങിൽ രാജേശ്വരിയെ കണ്ടില്ല എന്ന് പ്രേക്ഷകർ പറഞ്ഞതേ ഉള്ളൂ. ഉടനടി അതിന് പരിഹാരമുണ്ട്. മറ്റൊരാളുടെ ശബ്ദത്തിൽ ഹരി രാജേശ്വരിയെ വിളിക്കുന്നത് പുതിയ പ്രോമോ വീഡിയോയിൽ കാണാം. തികഞ്ഞ ഞെട്ടലിൽ നിൽക്കുന്ന രാജേശ്വരിയെ നമുക്ക് പ്രൊമോയിൽ ഉടനീളം കണ്ടിരിക്കാം. തമ്പി അപർണയെ സാന്ത്വനം കുടുംബത്തിനെതിരെ പറഞ്ഞുതിരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ നാണയത്തിൽ മറുപടി കൊടുക്കുകയാണ് ഹരി. രാജശേഖരൻ തമ്പിയുടെ സഹോദരി രാജേശ്വരിയെ ഉപയോഗിച്ചാണ് ഇപ്പോൾ ഹരി പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട
പ്രൊമോ വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇതുവരെ പരസ്പരമാതൃകയായി കഴിഞ്ഞിരുന്ന സാന്ത്വനം വീട്ടിലെ മരുമക്കൾക്കിടയിൽ ഭിന്നിപ്പ് കൂടി തുടങ്ങി എന്ന സൂചനയാണ് ഇപ്പോൾ പ്രൊമോയിലുള്ളത്. പ്രണയവും, സൗഹൃദവും സഹോദരസ്നേഹവും പിണക്കവും ഇണക്കവുമൊക്കെ ചേർന്നൊരു സാധാരണ
മലയാളികുടുംബത്തെയാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഇതിനോടകം ഈ പരമ്പര മലയാളിപ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൃഷ്ണ സ്റ്റോഴ്‌സ് എന്ന പലചരക്ക് കട നടത്തുന്ന സാന്ത്വനം കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. രാജീവ് പരമേശ്വർ, ഗോപിക അനിൽ, രക്ഷ രാജ്, സജിൻ എന്നിവരാണ് പരമ്പരയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ.