ബഷീർ ബഷിയുടെ ആദ്യ ഭാര്യാ സുഹാനയ്ക്കും വിശേഷം ; ഒരുക്കങ്ങൾ നടത്തിയത് ഒറ്റയ്ക്ക് .!! കിട്ടിയ സമ്മാനം വിലമതിക്കാത്തതെന്നു സുഹാന ..| Suhana Basheer Happy News Malayalam

Whatsapp Stebin

Suhana Basheer Happy News Malayalam : ബഷീർ ബഷിയേയും കുടുംബത്തേയും സോഷ്യൽ‌ മീഡിയയിൽ സജീവമായ ആളുകൾക്ക് പ്രേത്യേകം പരിചയപെടുത്തേണ്ടതില്ല. യുട്യൂബ് ചാനൽ വഴിയാണ് ബി​ഗ് ബോസ് താരമായ ബഷീർ ബഷി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഏറെയും പങ്കുവെക്കുന്നത്. ബഷീർ ബഷിക്കും തന്റെ രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കുമായി പ്രത്യേകം യുട്യൂബ് ചാനലുകളുണ്ട്. കൂടാതെ ബഷീറിനും രണ്ടാം ഭാര്യ മഷൂറയുടെ ചാനലിനും പത്ത് ലക്ഷം സബ്സ്ക്രൈബെഴ്സുണ്ട്. താരത്തിന്റെ ഒന്നാം ഭാര്യ സുഹാനക്ക് യുട്യൂബിൽ

വൺ മില്യൺ അടിക്കാൻ ഇനി കുറച്ച് സബസ്ക്രൈബഴ്സിനെ കൂടി കിട്ടിയാൽ മതി. ബഷീർ ബി​ഗ് ബോസ് ആദ്യ സീസണിൽ മത്സരാർഥിയായി എത്തിയത് രണ്ടാം വിവാഹത്തിന് ശേഷമാണ്. ബഷീറിന് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം പലരും അറിയുന്നത് അവിടെ വെച്ച് വെളിപ്പെടുത്തിയപ്പോഴാണ്. ഈ അടുത്താണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ആദ്യത്തെ കൺമണി പിറന്നത്. കുഞ്ഞിന് പേരിട്ടിരിക്കുന്നത് മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ്. കുടുംബം മുഴുവൻ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ്. ഇപ്പോൾ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഈ കുടുംബം. എബ്രുവിന്റെ ജനനത്തിനു

ശേഷമുള്ള ബഷീറിന്റെ കുടുംബത്തിലെ ആദ്യത്തെ പിറന്നാൾ ആഘോഷമാണ് സോനുവിന്റേത് അതുകൊണ്ട് തന്നെ എല്ലാം കുടുംബാം​ഗങ്ങളെല്ലാം ഒത്തുകൂടിയിരുന്നു. കുടുംബത്തിൽ നിന്നും ഒരുപാട് പേരാണ് എത്തിയത്. പരിപാടിയിൽ പിറന്നാൾ ദിനത്തിൽ സോനുവിനായി ഓർഡർ ചെയ്ത് വരുത്തിയത് പർപ്പിൾ നിറത്തിലുള്ള കേക്കാണ്. പർപ്പിൾ നിറത്തിലുള്ളതായിരുന്നു സോനുവിന്റെ പിറന്നാൾ വസ്ത്രവും. സോനുവിന് വസ്ത്രം സെലക്ട് ചെയ്ത് കൊടുത്തത് ബഷീർ തന്നെയാണ്. ഓരോ പാറ്റേണിലുള്ള

വസ്ത്രങ്ങളാണ് മഷൂറയും സോനുവിന്റെ മകൾ‌ സുനൈനയും ധരിച്ചത്. സുഹാനയുടെ ആ​​ഗ്രഹപ്രകാരം സ്വർണ്ണ കമ്മലാണ് ഇത്തവണ പിറന്നാൾ സമ്മാനമായി ബഷീർ നൽകിയത്. താൻ തന്റെ രണ്ട് ഭാര്യമാർക്ക് ഒരു വിധം എല്ലാ മോഡൽ ആഭരണങ്ങളും മേടിച്ച് കൊടുത്തിട്ടുണ്ടെന്നും കമ്മൽ സോനുവിന്റെ ആ​ഗ്രഹമാണെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് ബഷീർ വീഡിയോയിൽ പറയുന്നത്. മകൻ എബ്രുവാണ് തന്റെ സമ്മാനം എന്നാണ് മഷൂറ സോനുവിനോട് പറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് സോനുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്.

Rate this post