രണ്ടാമത് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹം തുടർന്ന് വീണ്ടുമൊന്ന് കേട്ടി സിനിമ താരം സുധീർ സുകുമാരൻ.!! | Sudeer Sukumaran Rewedding Viral

Sudeer Sukumaran Rewedding Viral:മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് വില്ലൻ വേഷങ്ങളിലൂടെ ചേക്കേറിയ താരമാണ് സുധീർ സുകുമാരൻ. ക്യാൻസർ എന്ന രോഗത്തെ പോലും അതിജീവിച്ച് താരം ഇന്നും സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്. വ്യക്തിജീവിതത്തിലും താരം തന്റെ ലുക്കിലും മറ്റും വളരെ ശ്രദ്ധ നൽകുന്ന ആളാണ്.സമൂഹമാധ്യമങ്ങളിൽ സജീവ് സാന്നിധ്യമായ സുധീർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ

വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി നിരന്തരം പങ്കു വയ്ക്കാറുണ്ട്. കൂടാതെ താരം നിരവധി റീൽ വീഡിയോസും അടുത്തിടെ പങ്കുവെക്കുകയുണ്ടായി. അതിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ

ആണ്.രണ്ടാമതായി വിവാഹം കഴിക്കണമെന്ന് താരത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് ആലോചിച്ചതിനു ശേഷം താൻ ഒരു തീരുമാനത്തിലെത്തി എന്നാണ് താരം പറയുന്നത്. എന്നാൽ ഇത് കണ്ട് ആരാധകരും ആദ്യം ഒന്ന് ഞെട്ടി. എന്നാൽ താരം നൽകിയ രസകരമായ ക്യാപ്ഷൻ മുഴുവൻ വായിച്ചപ്പോഴാണ് ആരാധകർക്ക് പിടികിട്ടിയത്, തന്നെ 25 വർഷം സഹിച്ച് തന്നോടൊപ്പം കഴിഞ്ഞ ഭാര്യയെ

തന്നെയാണ് വീണ്ടും രണ്ടാം വിവാഹം കഴിച്ച് തന്റെ ആഗ്രഹം നിറവേറ്റിയത്.റീൽ വീഡിയോ പങ്കുവെച്ച് താരംകുറിച്ച വാക്കുകളാണ് കൂടുതൽ മനോഹരം “എന്റെ താങ്ങും തണലുമായി നിന്ന ഇവളോളം വരില്ല മറ്റൊരാളും, ഒടുവിൽ അവളെ ഞാൻ ഒന്നൂടെ അങ്ങ് കെട്ടി, എല്ലാവരും ആശിർവദിക്കുക” എന്നാണ് തന്റെ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. താരത്തിന്റെ ഭാര്യ പ്രിയയെ ചേർത്ത്‌ പിടിച്ച് കാറിൽ കയറി പോകുന്നതും കാണാം. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഹാപ്പി ആയിരിക്കൂ സുധി ഏട്ടാ എന്നിങ്ങനെ ആണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.

Rate this post