കുഞ്ഞ് നാരായണിക്ക് വേണ്ടി സ്വപ്ന ഭവനം ഒരുക്കി മെയ്ക്കപ്പ് ആർട്ടിസ്റ്റ് വികാസ്.!! കേക്ക് മുറിച്ച് ആഘോഷം വൈറൽ.!! | Makeup Man Vikas New Home
Makeup Man Vikas New Home : സെലിബ്രെറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റാണ് വികാസ്. നിരവധി സിനി താരങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയ താരമായിരുന്നു വികാസ്. താരത്തിൻ്റെ വിവാഹത്തിന് വധുവായ ഷെറിൽ വികാസിനെ അണിയിച്ചൊരുക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.2021-ൽ
ആയിരുന്നു വികാസിൻ്റെ വിവാഹം നടന്നത്. വിവാഹം നടന്നത് രണ്ടു വർഷം പിന്നിട്ടപ്പോഴാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്. ഷെറിൽ ഗർഭിണിയായപ്പോഴുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വളരെ കോംപ്ലീക്കേറ്റായ ഗർഭാവസ്ഥയായിരുന്നു ഷെറിലിയുടേത്.എന്നാൽ ഒരു
പെൺകുഞ്ഞിനെ ലഭിച്ചപ്പോൾ വലിയ സന്തോഷത്തിലായിരുന്നു ഇരുവരും. എന്നാൽ ഇപ്പോഴിതാ കുഞ്ഞ് നാരായണിക്ക് വേണ്ടി അച്ഛനൊരുക്കിയ പുതിയ വീടിൻ്റെ വിശേഷമാണ് വൈറലാകുന്നത്. പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.വികാസിൻ്റെയും ഷെറിലിയുടെയും
കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങിൽ പങ്കെടുത്തിരുന്നു. കുഞ്ഞ് നാരായണിയെ എടുത്തു കൊണ്ടാണ് താരങ്ങൾ വീട്ടിലേക്ക് കയറിപ്പോയത്. നിരവധി പേരാണ് കുഞ്ഞ് നാരായണിക്ക് ആശംസകളും സ്‌നേഹവും പങ്കുവെച്ച് എത്തിയത്.