കാത്തിരിപ്പിന്റെ അവസാനം അത് സംഭവിച്ചിരിക്കുന്നു.!! വാനമ്പാടി സുചിത്രയുടെ പുതിയ ചിത്രങ്ങൾ വൈറലാക്കി ആരാധകർ.!! | Suchithra Nair Latest Photos Viral

Suchithra Nair Latest Photos Viral : വാനമ്പാടി എന്ന പ്രേക്ഷക സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് സുചിത്ര നായർ. വില്ലത്തി വേഷത്തിൽ എത്തിയ സുചിത്ര തന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു . ശേഷം ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞു എന്ന് വേണം പറയാൻ .

ഇപ്പോൾ മോഹൻലാലിന്റെ നായികയായി മലൈക്കോട്ടൈ വാലിബനിൽ ഞെട്ടിച്ചിരിക്കുകയാണ് പ്രിയതാരം.മാതം​ഗി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സുചിത്രയുടെ ഇത്രയും നാളത്തെ കരിയറിൽ ഏറ്റവും മികച്ച ഒരു കഥാപാത്രം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഈ കഥാപാത്രം തന്നിൽ വന്നുചേർന്നതിനെക്കുറിച്ചുംസിനിമയിൽ അഭിനയിച്ചപ്പോൾ തനിക്കുണ്ടായ സംഘർഷങ്ങളെ കുറിച്ചും എല്ലാം താരം

തുറന്നു പറഞ്ഞിരുന്നു. തന്റെ കഥാപാത്രത്തെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. തന്റെ ആരാധകരുടെ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിത്വമായതിനാൽ തന്നെ ആരാധകർക്കും പ്രിയങ്കരിയാണ് സുചിത്ര. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്
വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള

ഒരു ചുരിദാർ അണിഞ്ഞു വളരെ കോൺഫിഡനസോടെ നിൽക്കുന്ന താരത്തിന്റെ ചിത്രമാണിത്.ചിത്രത്തിന് താഴെയായി താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ.
” Mahadeva is the only reason of my happiness”. തന്റെ എല്ലാ സന്തോഷങ്ങൾക്കും കാരണം മഹാദേവനാണ്. വാലിബൻ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം തന്നെയാവാം ഇത്തരത്തിൽഒരു അടിക്കുറിപ്പ് പങ്കുവയ്ക്കാനുള്ള കാരണം. വാലിബൻ സിനിമയിലെ പ്രധാന കഥാപാത്രമായ കാക്കകറുമ്പിയെ അവതരിപ്പിച്ച കഥ നന്ദി അടക്കം നിരവധി പേരാണ്ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Rate this post