അവനവന്റെ സന്തോഷത്തിന് വേറെ ആരും ഒന്നും ചെയ്യില്ല.!! ശ്രീകുമാറില്ലാതെ സ്നേഹയുടെ പിറന്നാൾ ആഘോഷം, കൂടെ കേ‌ദറിന്റെ പല്ലടയും.!! | Sneha Sreekumar Birthday Celebration

Sneha Sreekumar Birthday Celebration : മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും . നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സ്നേഹ തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മഴവിൽ മനോരമയുടെ മറിമായം എന്ന പരമ്പരയിൽ ആണ് ഇരുവരുടെയും ഏറ്റവും നല്ല പെർഫോമൻസുകൾ മലയാളി പ്രേക്ഷകർ കണ്ടത്. നടനായ ശ്രീ കുമാറുമായുള്ള വിവാഹത്തിന് ശേഷമാണു സ്നേഹ സോഷ്യൽ

മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മറിമായം എന്ന സീരിയലിന്റെ സെറ്റിൽ വെച്ച് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഇവരുടെ വിവാഹം എല്ലാവർക്കും ഒരു സർപ്രൈസ് തന്നെ ആയിരുന്നു. സോഷ്യൽ മീഡിയയും ഏറെ ആഘോഷിച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോഴിവർക്ക് കേദാർ എന്നൊരു കുഞ്ഞുണ്ട്. മാറിമായത്തിന്റെ സെറ്റിൽ വെച്ചാണ് സ്നേഹയും ശ്രീകുമാറും പ്രണയത്തിൽ ആകുന്നത്.2019 ഡിസംബർ 11 നാണു ഇവർ വിവാഹിതരായത്. ഇപ്പോൾ ഇവർക്ക്

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ചാനലിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്ക് വെയ്ക്കാറുണ്ട് . കുഞ്ഞു ജനിച്ചതിൽ പിന്നെ വളരെ ബിസി യാണ് ഇരുവരും. ഇപോഴിതാ തന്റെ പിറന്നാൾ വ്ലോഗ്ഗുമായി എത്തിയിരിക്കുകയാണ് സ്നേഹ. എന്നാൽ ഇത്തവണത്തെ പിറന്നാളിന് ശ്രീകുമാർ വീട്ടിൽ ഇല്ല. അത് കൊണ്ട് തന്നെ വളരെ ലളിതമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു നടത്തിയത്. കൂടെ തന്നെ

കേദാറിന്റെ പല്ലട ചടങ്ങും നടത്തി. ആദ്യമായി പല്ല് വന്നതിനു ശേഷം കുഞ്ഞുങ്ങൾക്ക് നടത്തുന്ന ചടങ്ങാണ് പല്ലട. നിരത്തി വെയ്ക്കുന്ന സാധനങ്ങൾക്കിടയിൽ നിന്ന് കുട്ടി സെലക്ട്‌ ചെയ്യുന്ന വസ്തു നോക്കി കുട്ടിയുടെ അഭിരുചി മനസ്സിലാക്കുന്നതാണ് പല്ലട. കേദാർ സെലക്ട്‌ ചെയ്തതാവട്ടെ പാസ്പോർട്ട് ആയിരുന്നു. രസകരമായ ചടങ്ങുകളും സദ്യയുമെല്ലാം ആയി പിറന്നാൾ ദിനം സ്നേഹ പ്രേക്ഷകരുമായി പങ്ക് വെച്ചു.

Rate this post