റാണി പിങ്കിൽ റനീഷ റഹ്മാൻ.!! മഹിന്ദ്രയുടെ 3XO ലോഞ്ചിൽ തിളങ്ങി ബിഗ്‌ബോസ് താരം റനീഷ റഹ്മാൻ.!! | Reneesha Rahiman Shines In Mahindra 3XO Launch Happy News

Reneesha Rahiman Shines In Mahindra 3XO Launch Happy News : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ടീവി ഷോയാണ് ബിഗ്‌ബോസ്. സീസൺ 6 ൽ എത്തിയിരിക്കുന്ന ബിഗ്‌ബോസ് ഷോ വിജയകരമായി തന്റെ യാത്ര തുടരുകയാണ്. ഹിന്ദി പോലുള്ള ഇതര ഭാഷകളിൽ പരീക്ഷിച്ചു വിജയിച്ച ഷോ പിന്നീടാണ് മലയാളത്തിലേക്ക് വന്നത്.

ബിഗ്‌ബോസ് ഷോ ഒരുപാട് താരങ്ങളെ സൃഷ്ടിക്കാറുണ്ട്. പൂർണ്ണമായും ജനങ്ങളുടെ വോട്ടിങ് അനുസരിച്ചാണ് ഷോയിലെ മത്സരാർഥികളുടെ മുന്നോട്ടുള്ള പോക്ക്. ഓരോ സീസണും ഓരോ രാജാക്കന്മാരെയാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ഏറ്റവും കൂടുതൽ ജനപിന്തുണ ഉള്ള ആളുകൾ വിജയി ആയില്ലെന്നും വരും. ഷോയുടെ നിർമ്മാതാക്കൾ അതിനു കൊടുത്ത ടാഗ് ലൈൻ പോലെ തന്നെ ബിഗ്‌ബോസ് പൂർണമായും അൺപ്രെഡിക്റ്റബിൾ ആണ്.

വിജയിയെപ്പോലെ തന്നെ പ്രാധാന്യമുള്ള ആളാണ് ഫസ്റ്റ് റണ്ണറപ്പും. ഇരുപതോ അതിലധികമോ വരുന്ന മറ്റു മത്സരാർഥികളെയെല്ലാം പിൻ തള്ളി ആദ്യം ടോപ് 5 ൽ എത്തുകയും. പിന്നീട് ടോപ് 2 വിൽ എത്തി വിജയിയുടെയും കാണുന്ന പ്രേക്ഷകരുടെയും നെഞ്ചിടിപ്പ് കൂട്ടാൻ കാരണമാകുകയും ചെയ്യുന്ന ആ രണ്ടാമൻ നിസ്സാരക്കാരനല്ല എന്ന് തന്നെ വേണം പറയാൻ. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ബിഗ്‌ബോസ് താരം ആണ് സീസൺ 5 ലെ അഖിൽ മാരാർ.

തുടക്കം മുതൽ കട്ടക്ക് നിന്ന് പോരാടി അവസാനനിമിഷവും എല്ലാവരുടെയും നെഞ്ചിടിപ്പ് വർധിപ്പിച്ച താരമാണ് റെനീഷ റഹ്മാൻ. സീതാ കല്യാണം എന്ന പാരമ്പരയിലൂടെ കടന്ന് വന്ന് പ്രേക്ഷകരുടെ പ്രിയതാരം ആയി മാറിയ റെനീഷയുടെ പ്രേക്ഷക പിന്തുണയും വളരെ വലുതായിരുന്നു. അവിടെ ഉള്ള ആരോടും തന്റേടത്തോടെ നിന്ന് കാര്യങ്ങൾ പറയുന്ന റെനീഷയെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു താനും. ഇപോഴിതാ മഹിന്ദ്രയുടെ 3XO ലോഞ്ചിനു മോഡൽ ആയ താരത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടി ഒരുക്കിയിരിക്കുന്ന പുതിയ വാഹനത്തിന്റെ വില 7.40 ലക്ഷം മുതൽ 15 ലക്ഷം വരെയാണ്.

Rate this post