തൂവെള്ള നിറത്തിലുള്ള ലക്ഷ്വറി ഫ്ലാറ്റ്.!!ശ്രീനാഥിന്റെയും അശ്വതിയുടെയും ആഡംബര ഭവനം പരിചയപ്പെടുത്തിയുള്ള ഹോം ടൂർ.!! | Singer Sreenath And Aswathy Home Tour Video

Singer Sreenath And Aswathy Home Tour Video: ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ശ്രീനാഥ് ശിവശങ്കരൻ. സ്റ്റാർ സിംഗറിൽ ഇളയദളപതി വിജയിയുടെ പാട്ടുകൾ പാടി ആളുകളുടെ ശ്രദ്ധ നേടിയെടുത്ത ശ്രീനാഥ് 22 നവംബർ 26നാണ് സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയെ വിവാഹം കഴിച്ചത്. മെയ് മാസത്തിൽ നടന്ന വിവാഹനിശ്ചയത്തിനുശേഷം നവംബറിൽ ഇരുവരും

വിവാഹിതരായപ്പോൾ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുവാൻ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയത്. കൊച്ചിയിൽ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു

അതിനുശേഷം ഇപ്പോൾ സംഗീതസംവിധായകൻ എന്ന നിലയിലും തന്റെ പേര് വാനോളം ഉയർത്തിയിരിക്കുകയാണ് ശ്രീനാഥ്. ഓരോ ഗാനത്തിനും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടുവരുന്ന ഇദ്ദേഹം ഇളയദളപതി വിജയിയുടെ കടുത്ത ആരാധകൻ കൂടിയാണ്. ഇപ്പോൾ മയിൽസ്റ്റോൺ മേക്കേഴ്സ് ഹോം ടൂറിൽ അശ്വതിയുടെയും ശ്രീനാഥിന്റെയും വീട് ആണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. അതിമനോഹരമായ ഒരു ലക്ഷ്വറി ഫ്ലാറ്റിലാണ് ഇരുവരും താമസിക്കുന്നത്. പൂർണ്ണമായി വെള്ളച്ചുവരുകളും വെള്ള ഇന്റീരിയർമാണ് വീടിന്റെ മോഡി കൂട്ടുവാനായി താരങ്ങൾ ഉപയോഗിച്ചിരിക്കുന്നത് .

ഹോം ടൂറിൽ ഇവരുടെ പൂജാമുറി, ബെഡ്റൂം, അടുക്കള എന്നിവ ഓരോന്നും കാണിക്കുന്നുണ്ട്. ഓരോയിടങ്ങളും ഈ താരങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ഓർമ്മകൾ സമ്മാനിക്കുന്നതാണെന്ന് വിവരണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഗായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ഒക്കെ തിളങ്ങുമ്പോഴും കഴിഞ്ഞ 14 വർഷമായി സ്റ്റേജ് ഷോരംഗത്തും സജീവമാണ് ശ്രീനാഥ്. വിജയുടെ പാട്ടുകൾക്ക് ഏറെ മുൻഗണന നൽകുന്ന ഇദ്ദേഹം തന്റെ ഹോം ടൂറിൽ വിജയ് സിനിമ നിർത്താൻ പോകുന്നതിന്റെ വിഷമവും പങ്കുവെക്കുന്നുണ്ട്. സ്റ്റാർ സിംഗർ കഴിഞ്ഞിട്ട് വർഷം ഇത്രയും ആയിട്ടും ശ്രീനാഥിനുള്ള ആരാധകരുടെ എണ്ണത്തിൽ കുറവില്ലെന്നുതന്നെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്.

Rate this post