ഷിയാസ് കരീമിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞോ? വധു ഡോക്ടർ.!! ഞെട്ടിച്ചു കൊണ്ട് ചിത്രങ്ങൾ വൈറൽ.!! | Shiyas Kareem Nikhah Photos Viral

Shiyas Kareem Nikhah Photos Viral : ബിഗ്ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി ആയിരുന്നു മോഡലുമായ ഷിയാസ് കരീം. പിന്നീട് നടനായും താരം അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലും സജീവ സാനിധ്യമാണ് താരം. ഫിറ്റ്നസിൻ്റെ കാര്യത്തിൽ ശ്രദ്ധാലുവായ ഷിയാസിന് സ്വന്തമായി ജിമ്മുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ

വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിൻ്റെ എൻഗേജ്മെൻ്റ് വാർത്തയാണ് വൈറലായി മാറുന്നത്. ഡോക്ടറായ രഹനയാണ് വധു. രഹന ഷിയാസിനെ ടാഗ് ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ എൻഗേജ്മെൻറ് ഫോട്ടോ പങ്കുവച്ചതോടെയാണ് ആരാധകരും സുഹൃത്തുക്കളും താരത്തിൻ്റെ വിവാഹകാര്യം അറിയുന്നത്. ‘എന്നെന്നേക്കുമായുള്ള

നമ്മുടെ തുടക്കമെന്നും, സ്നേഹവും ചിരിയും നിറഞ്ഞ സന്തോഷകരമായ തുടക്കം’ എന്ന ക്യാപ്ഷനും രഹന പോസ്റ്റിന് താഴെ പങ്കുവെച്ചു.ബ്ലാക്ക് തീമിലാണ് താരം എത്തിയതെങ്കിൽ, വധു രഹന ഗ്രീനിൽ വൈറ്റ് ഉള്ള ലഹങ്കയാണ് അണിഞ്ഞിരിക്കുന്നത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. പേർളി അഭിനനന്ദനങ്ങളറിയിച്ചപ്പോൾ, ശ്രീനിഷ് അഭിനനന്ദനങ്ങൾക്ക് പുറമെ എന്നാലും

നമ്മളെ വിളിച്ചില്ലല്ലോ എന്ന പരാതിയായിരുന്ന കമൻ്റ് അറിയിച്ചത്. ബഷീർ ബഷിയും എന്നാലും അറിയിക്കാമായിരുന്നു എന്ന് തന്നെയാണ് പറഞ്ഞത്. അൻസിബ അഭിനന്ദനങ്ങൾ അറിയിച്ചാണ് എത്തിയത്. കൂടാതെ സഹോദരൻ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞെത്തിയപ്പോൾ, സഹോദരി ഞങ്ങളുടെ ചെറിയ കുടുംബത്തിലേക്ക് സ്വാഗതമെന്നും, എൻ്റെ സിസ്റ്റർ ഇൻലോ ആയല്ല, എൻ്റെ സഹോദരിയായാണ് കാണുന്നതെന്ന കമൻറും പങ്കുവച്ചപ്പോൾ ഇത്തയ്ക്ക് നന്ദി അറിയിച്ചാണ് രഹന എത്തിയത്. ഷിയാസിൻ്റെ ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു.

Rate this post