സഹോദരിയുടെ വിവാഹനിശ്ചയത്തിനും ഓടി നടന്ന് ഷൈൻ ടോം ചാക്കോ.!! സഹോദരിക്ക് വേണ്ടി ചെയ്തത് കണ്ടോ? വീഡിയോ വൈറൽ. | Shine Tom Chacko Sister Engagement Video Viral Malayalam

Whatsapp Stebin

Shine Tom Chacko Sister Engagement Video Viral Malayalam : നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ അഭിനയവും സ്വഭാവവും തന്നെയാണ് താരത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത്. അഭിനയിക്കുന്ന ഓരോ വേഷങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് ഇക്കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. അടുത്തിടെയായി ഇറങ്ങുന്ന താരത്തിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.

നടൻ എന്ന രീതിയിൽ മാത്രമല്ല ഒരു സഹ സംവിധായകൻ എന്ന രീതിയിലും ശ്രദ്ധേയനാകാൻ ഷൈന് സാധിച്ചിട്ടുണ്ട്. ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഈ അടുത്ത കാലം , ചാപ്റ്റേഴ്‌സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ബിനു എസ് കാലടിയുടെ ഫാന്റസി-കോമഡി ചിത്രമായ ഇതിഹാസയിൽ ആണ് തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ

താരത്തിന്റെ സഹോദരിയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷൈനിന് മൂന്ന് സഹോദരങ്ങളാണുള്ളത്. വീട്ടിലെ ആദ്യ മകനാണ് ഷൈൻ. ഇളയ അനുജത്തിയുടെ വിവാഹ നിശ്ചയമാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അഹാന കൃഷ്ണയ്‌ക്കൊപ്പമുള്ള ‘അടി’ ആണ് ഷൈന്റെ പുതിയ ചിത്രം. പ്രമോഷൻ സമയത്ത് ഷൈൻ ഒരു അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. “വിവാഹം കഴിക്കുന്നത് എങ്ങനെയെന്നൊക്കെ മറന്നു പോയി.

പക്ഷെ കല്യാണ കഴിച്ച് എട്ടു വയസ്സുള്ള കുട്ടിയുണ്ട് എനിക്ക്. സിയൽ എന്നാണ് അവന്റെ പേര്. എന്നാൽ അമ്മയും മകനും ഇപ്പോൾ മറ്റൊരു ഭൂഖണ്ഡത്തിലാണ് എന്നും താരം പറഞ്ഞിരുന്നു. സഹോദരിയുടെ മനസമ്മതത്തിന്റെ സമയത്ത് പ്രാർത്ഥനകൾ എല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ട് വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ചടങ്ങിൽ സജീവമായി നിൽക്കുന്ന ഷൈനിനെയാണ് ഇപ്പോൾ വീഡിയോകളിൽ ദൃശ്യമാകുന്നത്. സഹോദരിയെയും വരനെയും താരം വീക്ഷിക്കുന്നതും, പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post