ഇത് പ്രേക്ഷകർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയുന്നു : കുടുംബവിളക്ക് വേദികയുടെ പുതിയ വീഡിയോ വൈറൽ.| Sharanya Anandh New Video Viral Malayalam

Whatsapp Stebin

Sharanya Anandh New Video Viral Malayalam : കുടുംബവിളക്ക് എന്ന ഒരൊറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തി കഥാപാത്രമായ വേദികയായി കുടുംബവിളക്കിന്റെ അരങ്ങ് തകർത്തു വാഴുകയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കിലെ കഥാപാത്രം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. അതിനു മുൻപ് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടില്ല. സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ ഒരു സ്വീകാര്യത നേടിക്കൊടുത്തത്.

ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. പക്ഷേ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാവാൻ ശരണ്യയ്ക്ക് വേദിക എന്ന കഥാപാത്രം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ശരണ്യയെ പോലെ തന്നെ താരത്തിന്റെ ഭർത്താവ് മനീഷും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ബിസിനസുകാരനായ മനീഷ് ശരണ്യക്ക് ഒപ്പം പ്രേക്ഷകർക്കും മുൻപിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിൽ ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിൽ ശരണ്യക്ക് ഒപ്പം മത്സരാർത്ഥിയായി മനേഷും മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. താരത്തിന്റെ ഓരോ ചുവടുകൾക്കും പരിപൂർണ്ണ സപ്പോർട്ട് ആയി മനീഷ് പിന്നിൽ തന്നെയുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ ശരണ്യ തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ശരണ്യ. യൂട്യൂബിൽ കമൻറ് ആയി കുറിച്ചിരുന്നു ഒരു കാര്യം നടത്തി കൊണ്ടാണ് ശരണ്യ പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുടുംബവിളക്ക് പരമ്പരയിലെ വേദിക എന്ന കഥാപാത്രം ഉപയോഗിക്കുന്ന കമ്മൽ കളക്ഷൻ കാണണമെന്നാണ് അധികവും ആളുകൾ തന്നോട് ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകളാണ് അതിൽ കൂടുതൽ എന്നും ശരണ്യ വ്യക്തമാക്കുന്നു. ആരാധകരുടെ ഈ ഒരു ആഗ്രഹം സഫലീകരിച്ചു കൊണ്ടാണ് ശരണ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ച് ചീത്തയായതും പുതിയതുമായ നിരവധി ഇയറിംഗ്സുകൾ ശരണ്യ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജിമിക്കിയും വെസ്റ്റേൺ മോഡലിലുള്ള കമ്മലുകളും ഒക്കെ പുതിയ വീഡിയോയിൽ ശരണ്യ പരിചയപ്പെടുത്തിയിരിക്കുന്നു. ഇത്രയേറെ കളക്ഷനുകൾ സൂക്ഷിക്കുന്ന ശരണ്യയെ അഭിനന്ദിച്ചുകൊണ്ടും അതുപോലെതന്നെ താരത്തിന്റെ കമ്മൽ വെറൈറ്റികളെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ കമന്റുകൾ കുറിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

5/5 - (1 vote)