കുഞ്ഞു ജനിച്ച് ഒരുമാസം വീണ്ടും സന്തോഷവാർത്തയുമായി ഷംന കാസ്സിം;ഷാനിദിനൊപ്പം കേക്ക് മുറിച്ചാഘോഷിച്ച് താരം. | Shamna kassim Happy News After Delevery

Whatsapp Stebin

Shamna kassim Happy News After Delevery : ഇന്ത്യൻ ചലച്ചിത്ര നടി,അവതാരക, നർത്തകി,മോഡൽ,ഇൻഫ്ലുവൻസര്‍, എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് ഷംന കാസിമിന്റേത്. താരത്തിനെ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. നിരവധി ആരാധകരാണ് ഷംനാ കാസിമിനുള്ളത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ മേഖലയിലും

ഷംന നിറഞ്ഞു നിൽക്കുന്നു. പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലും താരം അറിയപ്പെടാറുണ്ട്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലെ ഷംനയുടെ അഭിനയമാണ് മലയാളി പ്രേക്ഷകരുടെ മനസ്സ് പിടിച്ചടക്കിയത്. താരം വിവാഹിതയായതും തുടർന്ന് ഗർഭിണിയായതും എല്ലാം പ്രേക്ഷകർ അറിഞ്ഞിരുന്നു. ഈ വിശേഷങ്ങളെല്ലാം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഷംന തന്നെയാണ് തന്റെ ആരാധകരിൽ എത്തിച്ചത്.

ഗർഭിണിയായ ഓരോ നിമിഷവും താൻ എങ്ങനെ ആഘോഷിക്കുന്നു എന്ന് ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഭർത്താവിനൊപ്പം ദുബായിലാണ് ഇപ്പോൾ ഷംന.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.കഴിഞ്ഞ ഡിസംബറിൽ ആണ് താരം അമ്മയാകാൻ പോകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകി ഒരു മാസം പിന്നിട്ടിരിക്കുന്നു. ഷംനയ്ക്കും ഭർത്താവ് ഷാനിദിനും പിറന്നിരിക്കുന്നത് ഒരു ആൺകുഞ്ഞാണ്. കഴിഞ്ഞദിവസം കുഞ്ഞിന്റെ ഒരു

ഫോട്ടോഷൂട്ട് വീഡിയോ ഷംന ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞു പിറന്ന് ഒരു മാസമാകുന്ന ആഘോഷത്തിന്റെ വീഡിയോയാണ് ആരാധകർക്ക് മുൻപിൽ എത്തുന്നത്. ഷംനയും ഭർത്താവും ചേർന്ന് ഒരു കേക്ക് മുറിച്ചാണ് കുഞ്ഞിന്റെ ഒന്നാം മാസത്തെ പിറന്നാളാഘോഷിക്കുന്നത്. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന്റെ പേര്.”hamdu is one month old” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവർ ഇപ്പോഴും കുഞ്ഞിന്റെ മുഖം ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞു ജനിച്ച് ഒന്നാം മാസം പിന്നീടുമ്പോൾ നിരവധി ആരാധകരാണ് ആശംസകൾ നേരുന്നത്.

Rate this post