രാജ രവിവർമ്മൻ ചിത്രംപോലെ ഫോട്ടോഷൂട്ട് നടത്തി അനുശ്രീ; കമന്റുകൾ വൈറലാകുന്നു.!! | Seril Actress Anusree New Viral Photoshoot Video

Seril Actress Anusree New Viral Photoshoot Video: ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ തന്റെ പതിനഞ്ചാം വയസിൽ അഭിനയത്രിയായി അരങ്ങേറ്റം കുറിച്ച ആളാണ് അനുശ്രീ. പ്രകൃതി എന്ന പേരിലാണ് അനുശ്രീ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഏഴു രാത്രികൾ എന്ന സീരിയലിലൂടെയാണ് നായികയായി പ്രേക്ഷകർക്കുമുന്നിൽ എത്തുന്നത്.പിന്നീട് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാവുകയായിരുന്നു.

ചെയ്യുന്ന കഥാപാത്രങ്ങളുടെ ജീവിതം പോലെ തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അനുശ്രീയുടെ സ്വന്തം ജീവിതത്തിലും നടന്നത്. അതിലൊന്നാണ് ക്യാമറ മാൻ വിഷ്ണുവുമായിട്ടുള്ള വിവാഹം. അനുശ്രീയുടെ കൊച്ചു ജീവിതത്തിലെ വലിയ സന്തോഷമാണ് ഭർത്താവും അമ്മായിയമ്മയും മകൻ ആരവും എന്ന് മാധ്യമങ്ങൾക്കു കൊടുത്ത ഇന്റർവ്യൂവിൽ അനുശ്രീ പല തവണ പറഞ്ഞിട്ടുണ്ട്.സ്വന്തo യുട്യൂബ് ചാനലിന് പേരിട്ടിരിക്കുന്നത് anusree aarav എന്നാണ്.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂടുബിലും നിരവധി പേരാണ് അനുവിനെ ഫോളോ ചെയ്യുന്നത്. കുടുംബ വിശേഷങ്ങളും മകൻ ആരവിന്റെ വിശേഷങ്ങളും ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന കണ്ടന്റുകൾ.ഇത്തവണ വളരെ വ്യത്യസ്മാർന്ന ലുക്കിലാണ് അനുവും മകൻ ആരുവും എത്തിയിരിക്കുന്നത്. കസവുമുണ്ട് ഉടുത്ത് മുടി ഉയർത്തി കെട്ടി മകനെയും എടുത്ത്

ദൂരേക്ക് വിരൽ ചൂണ്ടുന്ന യുവതി. അരികിൽ സുന്ദരൻ നായ കുട്ടിയും. രാജ രവി വർമ്മയുടെ ‘ദാ അച്ഛൻ വരുന്നു’ എന്ന ചിത്രത്തിന്റെ മാതൃകയിൽ ഒരുങ്ങി പ്രേക്ഷകർക്ക് കൗതുകമൊരുക്കുകയാണ് സീരിയൽ താരം അനുശ്രീ. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായത്. ഒരുപാട് പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ അടുത്തായിരുന്നു അനുശ്രീയുടെ മകന്റെ ഒന്നാം പിറന്നാൾ.

Rate this post