എട്ടു മാസം ഗർഭിണി.!! മലയാള സിനിമ സീരിയൽ ലോകത്തു നിന്നും വീണ്ടുമൊരു വിയോഗവാർത്ത; കിഷോർ സത്യയുടെ പോസ്റ്റ് വൈറൽ.!! | Serial Actress Dr Priya Death News

Serial Actress Dr Priya Death News : മലയാള സിനിമ, സീരിയൽ രംഗത്ത് കഴിഞ്ഞ കുറച്ചു നാളായി പ്രതീക്ഷിക്കാത്ത വിയോഗങ്ങളാണ് സംഭവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില താരങ്ങളുടെ പ്രത്യേകിച്ച് പ്രായം നന്നേ കുറവുള്ള താരങ്ങളുടെ വിയോഗമാണ് ഉണ്ടാകുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സീരിയൽ താരം ഡോക്ടർ പ്രിയ അന്തരിച്ച വാർത്തയാണ് ആളുകളെ അമ്പരപ്പിക്കുന്നത്.

ടെലിവിഷൻ മേഖലയിലെ അപ്രതീക്ഷിതമായ വിയോഗങ്ങൾക്ക് പിന്നാലെയാണ് ഡോക്ടർ പ്രിയയുടെയും മരണം ഹൃദയസ്തംഭനം മൂലമാണ്. താരം വിട പറഞ്ഞ വിവരം നടൻ കിഷോർ സത്യാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആളുകളെ അറിയിക്കുകയും ചെയ്തു എട്ടുമാസം ഗർഭിണിയായിരുന്നു പ്രിയ എന്നും കിഷോർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിന്റെ രത്ന ചുരുക്കം ഇങ്ങനെ…

മലയാള ടെലിവിഷൻ മേഖലയിൽ നോമ്പരപ്പെടുത്തുന്ന മറ്റൊരു അപ്രത്യക്ഷത വിയോഗം കൂടി നടന്നിരിക്കുകയാണ്. ഹൃദയസ്തംഭനം മൂലം എട്ടുമാസം ഗർഭിണിയായിരുന്ന ഡോക്ടർ പ്രിയ ഇന്നലെ മരിച്ചു. കുഞ്ഞ് ഐസിയുവിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോൾ അവിടെവച്ച് പെട്ടെന്ന് കാർഡിയാക്കറസ്റ്റ് ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ വിതുമ്പി പൊട്ടുകയാണ് അമ്മ ആറുമാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം എന്നും കൂട്ടായി നിന്ന ഭർത്താവിൻറെ വേദന അതിലേറെ വലുതാണ്. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കണ്ട കാഴ്ച മനസ്സിനെ ആകെ മരവിപ്പിക്കുന്നതായിരുന്നു.വാർത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. ഇത്തരത്തിൽ ഒരു വിയോഗവാർത്ത ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറയുന്ന കമൻറ്

Rate this post