സാരികൾ ഇനി വീട്ടിൽ തന്നെ ഡ്രൈക്ലീൻ ചെയ്യാം;വെറുതെ പുറത്ത്കൊടുത്ത് കാശു കളയണ്ട.!! | Saree Dry Cleaning Tip

Always read the care label.
Prefer professional dry cleaning for silks.
Inform cleaners about stains.
Avoid home washing delicate sarees.
Test a small area for colorfastness.
Never wring the fabric.
Saree Dry Cleaning Tip: പട്ടുസാരികളും മറ്റും ഉപയോഗിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവരും ഡ്രൈ ക്ലീനിങ് ചെയ്തെടുക്കുന്ന കടകളിൽ കൊണ്ടുപോയി സാരികൾ കൊടുക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം പുതിയതോ പഴയതോ ആയ സാരികൾ വീട്ടിൽ തന്നെ എളുപ്പത്തിൽ ഡ്രൈ ക്ലീനിങ് ചെയ്തെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
പുതിയതായി എടുക്കുന്ന സാരികൾ ഉപയോഗിക്കുന്നതിനു മുൻപ് കഴുകുന്ന രീതി പലരും ചെയ്യാറുള്ളതാണ്. ഇത്തരത്തിൽ തുണികൾ വൃത്തിയാക്കാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുമ്പോൾ അതിൽ നിന്നും നിറം ഇളകി പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനായി തുണി മുക്കി വയ്ക്കാനായി എടുക്കുന്ന വെള്ളത്തിൽ ഒരു പിടി അളവിൽ കല്ലുപ്പ് കൂടിയിട്ട് കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം തുണി മുക്കി വയ്ക്കാവുന്നതാണ്. ഉപയോഗിക്കാത്ത തുണികൾ ആണെങ്കിൽ ഇത്തരത്തിൽ മുക്കിവച്ച ശേഷം നല്ല വെള്ളത്തിൽ ഒരു തവണ കൂടി കഴുകി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കാവുന്നതാണ്.
ഡ്രൈ ക്ലീനിങ് രീതിയാണ് ചെയ്യാനായി ഉദ്ദേശിക്കുന്നത് എങ്കിൽ ആദ്യം നേരത്തെ പറഞ്ഞതുപോലെ സാരി കുറച്ചുനേരം ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ഒരു ബക്കറ്റ് എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് ഒരു ചെറിയ ഷാമ്പുവിന്റെ സാഷേ പൊട്ടിച്ചൊഴിക്കുക. ഉപ്പ് വെള്ളത്തിൽ മുക്കിവച്ച സാരി ഒരു അഞ്ചുമിനിറ്റ് നേരം കൂടി തയ്യാറാക്കിവെച്ച രണ്ടാമത്തെ വെള്ളത്തിലേക്ക് വെച്ചു കൊടുക്കുക. ഇത്തരത്തിൽ കുറച്ചുനേരം സാരി റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം നല്ല വെള്ളത്തിൽ രണ്ടോ മൂന്നോ തവണ കഴുകിയെടുക്കുക. ശേഷം സാരി നല്ല
വെയിലത്തിട്ട് ഉണക്കിയെടുക്കുകയാണെങ്കിൽ തന്നെ സ്റ്റിഫായി നിൽക്കുന്നത് കാണാൻ സാധിക്കും. പിന്നീട് ആവശ്യമുണ്ടെങ്കിൽ മാത്രം സാരി ഒരുതവണ അയേൺ ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ നല്ല പുതുപുത്തനായി തന്നെ സാരി സൂക്ഷിച്ച് വയ്ക്കാവുന്നതാണ് . വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.