ദീപത്തെക്കാൾ വെളിച്ചത്തിൽ സാന്ത്വനം ഹരിയേട്ടനും പ്രിയതമയും.!! ദീപാവലി ഫോട്ടോ ഷൂട്ടുമായി ഗിരീഷ് നമ്പ്യാരും ഭാര്യയും.!! | Santhwanam Serial Girish Nambiar Photo Shoot
Santhwanam Serial Girish Nambiar Photo Shoot: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗിരീഷ് നമ്പ്യാർ. നിരവധി പറമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ ഏറ്റവും കൂടുതൽആരാക ശ്രദ്ധ നേടിയ കഥാപാത്രം സ്വാന്തനം പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തിലൂടെയാണ്. എഞ്ചിനീയറായ ഗിരീഷ് ആ ജോലി ഉപേക്ഷിച്ചാണ് അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്നത്. കണ്ണൂർ തലശ്ശേരി സ്വദേശിയായ താരം മുംബൈലാണ് പഠിച്ചതും വളർന്നതും. അച്ഛന് മുംബൈൽ ആയിരുന്നു ജോലി. പഠിക്കുന്ന സമയത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ചപ്പോഴാണ് താരത്തിന്റെ ഉള്ളിൽ അഭിനയ മോഹം വളർന്നത്. പഠനശേഷം ഓയിൽ റിഗ് മേഖലയിൽ ജോലി ചെയ്തിരുന്നു എങ്കിലും അഭിനയം ഒരു തീയായി തന്നെ ഉള്ളിൽ
ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു ഒഡിഷന്റെ പരസ്യം കണ്ട ഗിരീഷ് അതിനു അപേക്ഷിക്കുകയും ജോലി ഉപേക്ഷിച്ചു മിനിസ്‌ക്രീനിലേക്ക് രംഗ പ്രവേശം ചെയ്യുകയും ചെയ്തത്. മഴവിൽ മനോരമയിലെ ദത്തുപുത്രി, ഭാഗ്യജാതകം തുടങ്ങി ഹിറ്റ് പറമ്പരകളിൽ അഭിനയിച്ചു കൊണ്ടായിരുന്നു മിനിസ്‌ക്രീൻ മേഖലയിലേക്ക് വന്നത്. പാർവതിയാണ് ഗിരീഷിന്റെ ഭാര്യ മകൾ ഗൗരി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു എന്ന് ഗിരീഷ് തുറന്ന് പറഞ്ഞിട്ടുണ്ട് ഭാര്യയോടൊപ്പമുള്ള ചിത്രങ്ങൾ താരം പങ്ക്
വെയ്ക്കാറുണ്ട് മതി. ഫേസ്ബുക്കിലാണ് ഇരുവരും തമ്മിൽ കണ്ട് മുട്ടിയത്. കുറെ നാൾ പ്രണയിച്ചിരുന്നെങ്കിലും ഞങ്ങളുടേത് അറേഞ്ജ്ഡ് മാരിയേജ് ആയിരുന്നെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് ഗിരീഷ്. നിരവധി റീലുകളും വീഡിയോകളും ചിത്രങ്ങളും എല്ലാം താരം പങ്ക് വെയ്ക്കാറുണ്ട് സ്വാന്തനം പരമ്പര നടക്കുമ്പോൾ ഏറ്റവും കൂടുതൽ ഷൂട്ടിങ് വിശേഷങ്ങൾ ആളുകൾ അറിയുന്നത് ഗിരീഷിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ്.പരമ്പര
അവസാനിച്ചു എങ്കിലും മലയാളികളുടെ മനസ്സിൽ ഗിരീഷ് എന്നും സ്വാന്തനത്തിലെ ഹരിയേട്ടൻ തന്നെയാണ്. ഇപ്പോഴിതാ ദീപാവലി ഫോട്ടോഷൂട്ടുമായി ഭാര്യയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ് താരം നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലൈകസും കമന്റുകളുമായി എത്തിയിരിക്കുന്നത്.