ശിവേട്ടന്റെ സ്വന്തം അഞ്ജലിക്കൊരു സർപ്രൈസ് .. സാന്ത്വനം താരങ്ങൾ സജിനും ഗോപികയും ഒരുമിച്ചെത്തിയ വേദിയിൽ ആരാധകരുടെ തിരക്ക്..| Santhwanam sajin Gopika new video Malayalam

Santhwanam sajin Gopika new video Malayalam : വൈറലായി ശിവാജ്ഞലിമാരുടെ പുതിയ വീഡിയോ. മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയജോഡികളാണ് ശിവനും അഞ്‌ജലിയും. കലഹത്തിലൂടെ തുടങ്ങിയ വിവാഹജീവിതം ഇപ്പോൾ ഇരുവർക്കും പരസ്പരം പിരിയാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ഒരുപാട് ആരാധകരാണ് ശിവാഞ്ജലിമാർക്ക്

കേരളത്തിലുള്ളത്. ശിവൻ എന്ന കഥാപാത്രമായി അഭിനയിക്കുന്ന സജിനും അഞ്ജലിയായി അഭിനയിക്കുന്ന ഡോക്ടർ ഗോപികാ അനിലിനും സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകളുണ്ട്. ഇപ്പോൾ താരങ്ങളുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഗോപികയും സജിനും ഒരു ജൂവലറി ഷോപ്പിൽ നിൽക്കുന്ന വീഡിയോയാണ് ഇത്. ഗോപിക ഒരു മാല കഴുത്തിൽ വെച്ചിട്ട് സജിൻ ചേട്ടാ ഇതെനിക്ക് ചേരുന്നുണ്ടോ എന്ന് ചോദിക്കുന്ന വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

മലപ്പുറത്ത് ഒരു പുതിയ ജ്വല്ലറി ഷോപ്പിന്റെ ഉൽഘാടനത്തിന് എത്തിയപ്പോഴുള്ള വീഡിയോ വൈറലായി മാറുകയായിരുന്നു. ശിവാജ്ഞലിമാരുടെ ഈ പുതിയ വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. മാല ഗോപികയ്ക്ക് നന്നായി ചേരുന്നുണ്ട് എന്നാണ് സജിൻ പറഞ്ഞിട്ടുള്ളത്. സജിന്റെയും ഗോപികയുടെയും ഒപ്പം ശിവാഞ്ജലി ഫാൻ പേജുകളും ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ വീഡിയോക്ക് ഒരുപാട് വ്യൂവേഴ്‌സിനെയും ലഭിച്ചിട്ടുണ്ട്. മലയാളം പരമ്പരകളിലെ തന്നെ ഏറ്റവും മികച്ച ജോഡി എന്നറിയപ്പെടുന്ന താരങ്ങളാണ് സജിനും ഗോപികയും.

സീരിയൽ പരമ്പരകളിലെ മികച്ച ജോഡികൾക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സജിനും അഞ്‌ജലിക്കുമാണ് ഇത്തവണ ലഭിച്ചത്. അത്രയേറെ ചേർച്ചയാണ് ഇരുവരും തമ്മിലെന്നാണ് എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുന്നത്. രണ്ടുപേരും സീരിയലിൽ മാത്രമല്ല സിനിമയിലും ഒരുപാട് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗോപിക, മോഹൻലാലിന്റെ മകളായി ബാലേട്ടൻ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അനിയത്തി കീർത്തനയും സിനിമാസീരിയൽ രംഗത്ത് സജീവമാണ്. സജിൻ പ്ലസ്ടു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അതേ സിനിമയിലെ നായികയായ ഷഫ്‌ന ആണ് സജിന്റെ ഭാര്യ. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു.

Rate this post