സാന്ത്വനം താരം നടുറോഡിൽ ചെയ്തത് കണ്ടോ? നട്ടപാതിരാക്ക് ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന് പ്രേക്ഷകർ.. രക്ഷാ രാജിന്റെ വീഡിയോ വൈറൽ..| Santhwanam Raksha Raj video

Santhwanam Raksha Raj video: സാന്ത്വനം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രക്ഷാ രാജ്. അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷ പ്രേക്ഷകഹൃദയങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ നടന്നുകയറുകയായിരുന്നു. രക്ഷാ രാജ് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രക്ഷ. അപ്പുക്കിളി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അപ്പുക്കിളിക്ക് ഒട്ടേറെ ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്.

ആർകജ് എന്ന ഐ ടി പ്രൊഫഷണലിനെയാണ് താരം വിവാഹം ചെയ്തത്. ഇവരുടേത് ഒരു പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് സാന്ത്വനം ടീം മൊത്തം എത്തിയിരുന്നു. വൻ ആഘോഷമായിരുന്നു അത്. ഇപ്പോഴിതാ ഒരു പുതിയ വിശേഷം കൂടി…ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പാട്ടിനാണ് രക്ഷയും ഭർത്താവും ഒപ്പം ഒരു കുട്ടിപ്പടയും ഡാൻസ് കളിക്കുന്നത്. പത്ലി കമർ എന്ന പാട്ടിനാണ് ഇവർ ഡാൻസ് കളിക്കുന്നത്. നട്ടപ്പാതിരയ്ക്ക് നടുറോട്ടിൽ നിന്നാണ് ഈ ഡാൻസ്. ഈ ഡാൻസ് വീഡിയോ

Santhwanam-Raksha-Raj-video-viral-2

വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറി. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർക്കജ് രക്ഷയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയതും തുടർന്നുള്ള ആഘോഷനിമിഷങ്ങളുമെല്ലാം സാന്ത്വനം ആരാധകരെയും ഏറെ സന്തോഷത്തിലാഴ്ത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രക്ഷയും ആർക്കജും ഒന്നായത്. വിവാഹശേഷം ആർക്കജ് സാന്ത്വനം ലൊക്കേഷനിൽ എത്തിയത് ആരാധകർ ആഘോഷിച്ചിരുന്നു. മലയാളത്തിൽ മുന്നേ സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും സാന്ത്വനത്തിലൂടെയാണ്

രക്ഷ കൂടുതൽ ജനപ്രീതി നേടുന്നത്. പലവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് രക്ഷ അവതരിപ്പിക്കുന്ന അപ്പു. ചിരിയും കളിയും, സങ്കടവും ദേഷ്യവും, പരിഭവവും പ്രണയവും അങ്ങനെയെല്ലാമുള്ള ഒരു കഥാപാത്രം തന്നെയാണ് സാന്ത്വനത്തിലെ അപ്പു. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തിൽ രക്ഷ ഒരു മിടുമിടുക്കിയാണ്. പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ രക്ഷ സോഷ്യൽ മീഡിയയിലൂടെ തന്റെ സ്നേഹം ആരാധകരെ അറിയിക്കാറുമുണ്ട്.

Rate this post