സാന്ത്വനം കുടുംബത്തിലെ ടീച്ചറെ കണ്ടോ ? ; ശിവനെ പഠിപ്പിക്കാൻ വിട്ട് അഞ്ജലി ടീച്ചറായി .!! അഞ്ജലിയുടെ പുത്തൻ വിഡീയോ ഏറ്റെടുത്ത് ആരാധകർ | Santhwanam Location Fun Gopika Anil Malayalam

Santhwanam Location Fun Gopika Anil Malayalam: പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു. മാത്രമല്ല ഓരോ കഥാപാത്രങ്ങളെയും തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പ്രേക്ഷകർ കണക്കാക്കുന്നത്. ദിനംപ്രതി വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലെക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് സാന്ത്വനം പരമ്പര.ബാലകൃഷ്ണൻ,ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളുടെ സഹോദര സ്നേഹവും കുടുംബത്തിന്റെ ഒത്തൊരുമയുമാണ് പരമ്പരയിലെ പ്രധാന ഇതിവൃത്തം. ബാലകൃഷ്ണനായി രാജീവ് പരമേശ്വരനും ശ്രീദേവിയായി ചിപ്പി
രഞ്ജിത്തും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു

സുഗന്ധ് ആണ്. ശിവനായി സജിനും ഹരിയായി ഗിരീഷ് നമ്പ്യാരും പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നു. ശിവനും ഹരിയും വിവാഹിതനാകുന്നു. ശിവന്റെ ഭാര്യയായി അഞ്ജലിയും ഹരിയുടെ ഭാര്യയായി അപർണയും ആണ് പരമ്പരയിൽ ഉള്ളത്.ഗോപിക അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രക്ഷാരാജ് അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണയും ഹരിയും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത് എന്നാൽ അഞ്ജലിയും ശിവനും പരസ്പരം ഇഷ്ടപ്പെടാതെയാണ് വിവാഹം കഴിച്ചത്. ഇതുതന്നെ കഥയുടെ വലിയൊരു വഴിത്തിരിവായി മാറിയിരുന്നു. ഒരു ടോം ആൻഡ് ജെറി റിലേഷൻഷിപ്പ്

എന്നാണ് ഹരിയുടെയും അപർണയുടെയും റിലേഷൻഷിപ്പിനെ ആരാധകർ പറയുന്നത്. എന്നാൽ വിവാഹശേഷം ആദ്യം പരസ്പരം അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാതിരുന്ന ശിവനും അഞ്ജലിയും പിന്നീട് പ്രണയിതാക്കളായി മാറുന്നു. ശിവന് വിദ്യാഭ്യാസം കുറവാണ് എന്നത് അഞ്ജലിയെ എപ്പോഴും അലട്ടുന്ന ഒരു പ്രശ്നമായിരുന്നു. കുടുംബക്കാരും സുഹൃത്തുക്കളും ശിവനെ വിദ്യാഭ്യാസമില്ലാത്തവനായി പറഞ്ഞ് കളിയാക്കിയിരുന്നു. ഹരി എം ബി എ ബിരുദധാരിയാണ്. ചെറുപ്പകാലം മുതൽ തന്നെ കുടുംബഭാരം ചുമക്കേണ്ടി വന്നതിനാൽ ശിവന് പഠിക്കാൻ പറ്റിയില്ല.

എന്നാൽ ഇപ്പോൾ പരമ്പരയിൽ മറ്റൊരു പ്രധാന സംഭവം നടന്നുകൊണ്ടിരിക്കുകയാണ്. വിവാഹശേഷം പല പ്രാവശ്യം അഞ്ജലി ശിവനോട് വീണ്ടും തുടർന്ന് പഠിക്കാൻ ആവശ്യപ്പെട്ടെങ്കിലും ശിവൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ മറ്റുള്ളവരുടെ കുത്ത് വാക്കുകൾ സഹിക്കാൻ പറ്റാതെ വന്നപ്പോൾ ശിവനെ നിർബന്ധിച്ച് പഠിക്കാൻ അഞ്ജലി പറഞ്ഞുവിടുന്നു. ഇനി ശിവൻ പഠനം മുന്നോട്ടു കൊണ്ടു പോകുന്നതാണ് കഥയിലുള്ളത്. പ്രേക്ഷകരുടെ ശിവേട്ടൻ പഠനം തുടരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർക്കും അത് വലിയ സന്തോഷമാണ് നൽകുന്നത്. ശിവാഞ്ജലി ഫാൻ പേജിൽ ശിവനെ പഠിക്കാൻ അയച്ച് ഒരു ബെഞ്ചിൽ കാത്തിരിക്കുന്ന അഞ്ജലിയുടെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.ശിവന്റെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും എന്ന് കാണാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.

Rate this post