സാന്ത്വനത്തിലെ ലക്ഷ്മി മോൾ ചിപ്പിയുടെ ആരാണെന്നു അറിയാമോ? ഒറ്റ നോട്ടത്തിൽ ദേവൂട്ടിയുടെ അനിയത്തി തന്നെ; പക്ഷെ ഈ കൊച്ചുമിടുക്കി ശെരിക്കും.. | Santhwanam Lakshmi Mole Real Family

Santhwanam Lakshmi Mole Real Family: മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട ഒരു മിനിസ്‌ക്രീൻ പരമ്പര തന്നെ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്വാന്തനം. ഇന്നത്തെ കാലത്ത് കണ്ട് പരിചയമില്ലാത്ത ഒരു കൂട്ട്കുടുംബത്തിന്റെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകർ ഇരു കയ്യോടെയും ആണ് സ്വീകരിച്ചത്. ഹൃദയഹരിയായ സഹോദര സ്നേഹവും പ്രണയവും വേർപിരിയലും എല്ലാം കൂടെയായി ഹൃദയത്തിൽ തൊടുന്ന ഒരുപാട് നിമിഷങ്ങൾ പരമ്പര പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.

പാരമ്പരയിലെ ഓരോ താരങ്ങൾക്കും വെവ്വേറെ ഫാൻ ബേസും ഉണ്ട്. കുടുംബത്തിന് വേണ്ടി ത്യാഗം അനുഭവിക്കുന്ന ബാലൻ ലക്ഷ്മി എന്ന ദമ്പതികളുടെ സഹോദര സ്നേഹവും വാത്സല്യവും ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വാചലമായിരുന്നു. തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ പറക്കമുറ്റാത്ത അനിയന്മാരെ വളർത്താൻ കഴിയില്ല എന്ന് വിചാരിച്ചു മാതാപിതാക്കൾ ആകാനുള്ള

തങ്ങളുടെ ആഗ്രഹം പോലും വേണ്ടെന്ന് വെച്ച ബാലനും ദേവിക്കും ഒടുവിൽ സ്വാന്തനം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരികയും ഏറെ വർഷങ്ങൾക്ക് ശേഷം തമിഴ് നാട്ടിൽ പുതിയ മനുഷ്യരായി ജീവിക്കുന്ന ബാലനെയും ദേവിയെയും കാണാൻ അനിയന്മാർ എത്തുന്നതുമായിരുന്നു ക്ലൈമാക്സ്‌. എന്നാൽ ക്ലൈമാക്സിൽ മറ്റൊരു സർപ്രൈസ് കൂടി ഉണ്ടായിരുന്നു. അത് ബാലന്റെയും ദേവിയുടെയും കുഞ്ഞു മകൾ ആയിരുന്നു. ലക്ഷ്മി എന്ന ദേവിയുടെ മകൾ കുറച്ചു സീനുകൾ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും. മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ

ഇടം പിടിക്കുകയും ചെയ്തു. ഇപോഴിതാ ലക്ഷ്മി ആയി വന്ന കൊച്ചു കലാകാരിയെ കണ്ട് പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ അടക്കം മത്സരിച്ചിട്ടുള്ള ജിത എവിലിൻ ആണ് ആ കുട്ടി താരം. ഇൻസ്റ്റാഗ്രാമിൽ റീലുകളും പോസ്റ്റുകളുമായി സജീവമായി ജിത ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ്. സ്വാന്തനം ലൊക്കേഷനിൽ ഉള്ള നിരവധി വീഡിയോകളും താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ നമുക്ക് കാണാൻ കഴിയും.

Rate this post