ആദർശ് അമ്മയ്ക്ക് കൊടുത്ത വാക്ക് മറഞ്ഞ് നിന്ന് കേട്ട് നയന.!! മ ദ്യ ലഹരിയിൽ നവ്യ വിചാരിച്ചതു നടത്തിയെടുക്കുമ്പോൾ ;വീട്ടിൽ നിന്നും പുറത്തായി നയന.!! | Patharamattu Today Episode February 08

Patharamattu Today Episode February 08: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോടടുക്കുമ്പോൾവളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശിൻ്റെ അമ്മ ദേഷ്യം പിടിച്ചതിൻ്റെ വളരെ വിഷമത്തിലായിരുന്നു നയന. ശേഷം പൂജാമുറിയിൽ പോയി ഭഗവാനോട് സങ്കടങ്ങൾ പറയുകയായിരുന്നു. എന്നെ തവിടെ നിന്ന് ഒഴിവാക്കിയാൽ തനിക്ക് ഒരു വരുമാനമാർഗം വേണമെന്നും, എനിക്കൊരു ജോലി എങ്ങനെയെങ്കിലും ലഭിക്കണമെന്നും, അച്ഛൻ്റെ കൂടെ ചെയ്യുന്ന ജോലി ഇനിയും എനിക്ക് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന കഴിഞ്ഞു റൂമിലേക്ക് പോയി നയന അച്ഛന് വർക്ക് കൊടുക്കുന്ന ആളെ വിളിക്കുകയാണ്.

അങ്ങനെ അയാളുടെ വർക്ക് ഏറ്റെടുക്കുകയാണ് നയന. അതിനു ശേഷം ആദർശ് വരികയാണ്. വന്നതിനുശേഷം നമ്മുടെ കമ്പനിയിൽ ഇനി മുതൽ ജോലിക്ക് വരണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഓഫീസിൽ വരാൻ സാധ്യമല്ലെന്നും, ഇവിടെ നിന്ന് ഡിസൈൻ വരച്ചു തരാമെന്നു പറയുകയാണ് നയന. അപ്പോൾ ആദർശ് ചോദിക്കുകയാണ് അമ്മ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ നിനക്ക് വരാൻ ബുദ്ധിമുട്ടെന്ന്. അതും ഉണ്ടെന്നും, ഞാൻ ഓഫീസിൽ വന്ന് വർക്ക് ചെയ്യാൻ തയ്യാറല്ലെന്നും ഇവിടെ നിന്നും വരച്ചു തരാം എന്നു പറയുകയാണ് നയന, അപ്പോൾ ആദർശ് സമ്മതിക്കുകയാണ്. പിന്നീട് കാണുന്നത് നവ്യയെ ആണ്. അഭി കുടിച്ച് മതി കേട്ടാണ് വന്നിരിക്കുന്നത്. ഇത് കണ്ടു നവ്യയ്ക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും, പിന്നീട് റൂമിൽ കൂട്ടി കൊണ്ടു പോവുകയാണ്.

കുടിച്ചു കൊണ്ട് പലതും പറയുകയാണ് അഭി. നീ നിൻ്റെ അനുജത്തിയ്ക്കിട്ട് പണി കൊടുത്തതിൽ വലിയ സന്തോഷമായെന്ന് പറയുകയാണ് അഭി. നിനക്കെന്താണ് വേണ്ടതെന്ന് ചോദിക്കുകയാണ് അഭി. അപ്പോഴാണ് നവ്യ എനിക്ക് അഭിയേട്ടൻ്റെ സ്നേഹം മതിയെന്ന് പറയുകയാണ്. പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അഭി ആകെ ഞെട്ടുകയാണ്. നവ്യ വളരെ നാണിച്ചിരിക്കുകയാണ്. പെട്ടെന്ന് അഭിക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. അപ്പോഴാണ് നവ്യ പറഞ്ഞത് അഭിയേട്ടൻ കുറേക്കാലത്തിനുശേഷം എന്നെ ഇന്നലെ സ്നേഹിച്ചുവെന്നും , എനിക്ക് വലിയ സന്തോഷമായി എന്നും പറയുകയാണ്. പിന്നീട് ഞാൻ വരാമെന്ന് പറഞ്ഞ് നവ്യ ബാത്റൂമിലേക്ക് പോവുകയാണ്. പിന്നീട് അഭി പലതും ചിന്തിക്കുകയാണ്. ഈശ്വരാ അങ്ങനെ വല്ലതും സംഭവിച്ചാൽ അമ്മ എന്നെ കൊല്ലുമെന്നും, അവർ എന്നെ ചതിച്ചെന്നാണ് തോന്നുന്നതെന്നും പറയുകയാണ് അഭി.

പിന്നീട് കാണുന്നത് കനകദുർഗയെയും ഗോവിന്ദനെയും ആണ്. അവിടേക്ക് പ്രതിമയുടെ വർക്കുകൾ നൽകാൻ വേണ്ടി ആൾ വരികയാണ്. നയന വിളിച്ചിരുന്നു എന്നും, അവൾ ഈ ജോലി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞതായും അയാൾ പറഞ്ഞപ്പോൾ, അതൊന്നും സാധ്യമല്ലെന്ന് പറയുകയാണ് ഗോവിന്ദൻ. അപ്പോഴാണ് നയന വരുന്നത്. എന്താണ് നടക്കാത്തതെന്നും, ഞാൻ ജോലി ചെയ്യാൻ തയ്യാറാണെന്ന് പറയുകയാണ് നയന. അപ്പോൾ ഗോവിന്ദൻ ഇവിടെ ഒന്നും ജോലി ചെയ്യേണ്ട എന്നും, അവിടെയുള്ള ഡിസൈനുകൾ ചെയ്താൽ മതിയെന്നും പറയുകയാണ്. ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ച നയത അവിടെ നിന്നും ഇറങ്ങാൻ പോവുകയാണ്. ഇത് കണ്ടു കനക ദുർഗ്ഗ, പോകല്ലെ മോളെ എന്നും, ഇവിടെ ജോലി ചെയ്താൽ അവർക്ക് നാണക്കേടാകുമെന്ന് കരുതിയാണ് നമ്മൾ അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, ആദർശേട്ടനോട് ഞാൻ പറഞ്ഞിട്ടാണ് വന്നതെന്നാണ് നയന പറയുന്നത്.അങ്ങനെ നയന അവിടെ പ്രതിമ ഉണ്ടാക്കാൻ തുടങ്ങുകയാണ്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post