ഈ അലവലാതിക്ക് പോലും സെറ്റായി.!! സാന്ത്വനം കണ്ണന്റെ പുതിയ വീഡിയോക്ക് കമ്മെന്റുമായി ആരാധകർ .| Santhwanam kannan with his pet dog video viral

Whatsapp Stebin

Santhwanam kannan with his pet dog video viral : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ ജനങ്ങൾക്ക് സുപരിചിതനായ വ്യക്തിയാണ് അച്ചു സുഗന്ധ്. സാന്ത്വനംകുടുംബത്തിലെ സഹോദരന്മാരുടെ അനിയനായാണ് അച്ചു വേഷം ഇടുന്നത്. ബാലൻ, ഹരി, ശിവൻ, എന്നിവരുടെ അനിയനാണ് കണ്ണൻ എന്ന അച്ചു. കുട്ടിക്കുറുമ്പുകളും വഴക്കുകളും കാണിച്ച് നടക്കുന്ന കണ്ണനെ സാന്ത്വനം കുടുംബത്തിലെ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അതുപോലെതന്നെ പ്രേക്ഷകർക്കും

സാന്ത്വനം പരമ്പരയുടെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അച്ചു തുടങ്ങിയിട്ടുണ്ട്.ഷൂട്ടിംഗ് സൈറ്റിലെ ഓരോ വിശേഷങ്ങളും ഷൂട്ട് ചെയ്ത് കണ്ണൻ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നത്തെക്കുറിച്ച് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റിൽ കണ്ണൻ പറഞ്ഞിരുന്നു. പരമ്പരയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്. അച്ചു പങ്കു വയ്ക്കുന്ന പോസ്റ്റുകളിൽ നിന്ന് തന്നെ സാന്ത്വനം കുടുംബത്തിലെ കഥാപാത്രങ്ങൾ തമ്മിൽ

എത്രമാത്രം ആത്മബന്ധം ഉണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. മറ്റൊരു രസകരമായ വീഡിയോയും ആയാണ് പ്രേക്ഷകരുടെ കണ്ണൻ എത്തിയിരിക്കുന്നത്. ഒരു കളിത്തോക്ക് എടുത്ത് പൊട്ടിച്ച് തന്റെ നായയോട് ഹാൻഡ്സെപ്പ് എന്ന് പറയുന്നു. എന്നാൽ അതേസമയം പിന്നീട് കാണിക്കുന്നത് നായ മറ്റൊരു നായയെ നോക്കി നിൽക്കുന്നതാണ്. ഈ സീനിന്റെ ബാക്കിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്നത് നല്ല ഒരു പ്രണയഗാനം ആണ്. വീഡിയോയ്ക്ക് താഴെയുള്ള അച്ചുവിന്റെ അടിക്കുറിപ്പ് ആണ് വീഡിയോയെ കൂടുതൽ ആകർഷണീയമാക്കിയത്.

” ഈ അലവലാതിക്ക് പോലും സെറ്റായി,മൂത്തവൻ പുര നിറഞ്ഞു നിൽക്കുമ്പോൾ തന്നെ നീ പുഷ്പിക്ക് ” എന്നാണ് താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ നായകൾ തമ്മിൽ കണ്ണും കണ്ണും നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആരാധകർക്കും ഇത് വലിയ കൗതുകമായി. രസകരമായ കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Rate this post