പാചകം ഒക്കെ നന്നായി പഠിപ്പിച്ചിട്ടാണ് വിട്ടേക്കണേ.!! സാന്ത്വനം ശിവേട്ടനും അഞ്ജലിയും അടുക്കള യുദ്ധത്തിൽ; ഗോപികയുടെയും സാജിന്റെയും വീഡിയോ വൈറൽ.!! | Santhwanam Gopika Sajin Cooking Funny Video Viral

anthwanam Gopika Sajin Cooking Funny Video Viral : തട്ടീം മുട്ടിയും അടുക്കള ഗോദയിൽ ശിവനും അഞ്ജലിയും. ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. പരമ്പര തുടങ്ങിയ മുതൽ അവസാനം വരെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുകയായിരുന്നു ആരാധകർ. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ തന്നെയായിരുന്നു. എന്നാൽ ഈ പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായിരുന്നു ശിവാഞ്ജലി കോമ്പോ.

സീരിയൽ തുടങ്ങിയ മുതൽ ഇവർക്ക് ഫാൻസ് പേജുകളുമുണ്ടായിരുന്നു. അങ്ങനെ ശിവനും അഞ്ജലിയും തട്ടിയും മുട്ടിയും അടുക്കളയിലെ ഫുഡ്സ്റ്റെപ്പിൽ എത്തിയിരിക്കുകയാണ്. അടി കൂടിയാണ് രണ്ടു പേരും അടുക്കളഗോദയിൽ പാചകം തുടങ്ങുന്നത്. വെജിറ്റബിൾ സ്റ്റിർ ഫ്രൈയാണ് രണ്ടു പേരും ഇന്ന് പാചകം ചെയ്യുന്നത്. പാചകത്തിന് വേണ്ട സാധനങ്ങളൊക്കെ അഞ്ജു ഇംഗ്ലീഷിൽ പറയുമ്പോൾ, മലയാളിയായ ഞാൻ മലയാളത്തിൽ മാത്രമേ പറയുകയുള്ളൂവെന്ന് പറയുകയാണ് ശിവൻ. വെളിച്ചെണ്ണ, ഉള്ളി, ബ്രോക്കോളി, കാരറ്റ്, ക്യാപ്സിക്കം, കോളിഫ്ലവർ പനീർ, മുട്ട, ഉപ്പ്, തുടങ്ങിയ സാധനങ്ങളാണ് പാചകത്തിനായി ഒരുക്കിയിരിക്കുന്നത്.

ആദ്യം വെളിച്ചെണ്ണ കടായിൽ ഒഴിച്ച ശേഷം അതിൽ ഉള്ളിയിടുക. പിന്നീട് കാരറ്റും, ബ്രോക്കോളി, കോളി ഫ്ലവർ എന്നിവ ഇടുക. പിന്നീട് ഉപ്പിടുക. ശേഷം പനീർ എണ്ണയിലിട്ട് ഒന്നു വാട്ടിയെടുക്കുക. അതെടുത്ത് അതിലിടുക. ശേഷം ഒറിയാനോ, ചില്ലിഫ്ലെയ്ക്ക്സ് എന്നിവ ചേർക്കുക.മുട്ടയൊക്കെയിട്ടതിനു ശേഷം അവരുടെ പാചകം പൂർണ്ണമാവുകയാണ്.പാചകം തുടങ്ങിയതു മുതൽ രണ്ടു പേരും രസകരമായ വഴക്കാണ് നടക്കുന്നത്. പാചക ശേഷം സാന്ത്വനത്തിൻ്റെ

വിജയത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് അഞ്ജു എത്തുന്നത്. ഈ വിജയത്തിൻ്റെ പ്രധാന കാരണം ഇതിൻ്റെ സംവിധായകനും, നിർമ്മാതാവും, മറ്റുള്ള എല്ലാവരുടെയും പ്രയത്നവും കൊണ്ടാണ് ഇത്രയും വിജയത്തിലെത്തിയത്. ഈ സീരിയൽ കണ്ട് ഇത്ര വിജയത്തിലെത്തിച്ച പ്രേക്ഷകർക്കും നന്ദി പറയുകയാണ്. നമ്മൾ ഇന്ന് നടത്തിയ പാചകം നിങ്ങളുമൊന്ന് ട്രൈ ചെയ്ത് നോക്കുക. നിരവധി ശിവാഞ്ജലി പ്രേക്ഷകരാണ് രണ്ടു പേർക്കും സ്നേഹം പ്രകടിപ്പിച്ച് കമൻറുമായി എത്തിയിരിക്കുന്നത്.

Rate this post