ശിവാജ്ഞലിമാർക്കൊരു കുഞ്ഞു; തുറന്നു പറഞ്ഞ് സജിനും ഗോപികയും.!! വൈറൽ ഇന്റർവ്യൂ.!! | Santhwanam Fame Sajin Gopika Viral Interview

Santhwanam Fame Sajin Gopika Viral Interview : മലയാള മിനിസ്‌ക്രീനിൽ പ്രേക്ഷകരെ ആകർഷിച്ചിരുന്ന നിരവധി ജനപ്രിയരായ ഓൺ സ്ക്രീൻ ദമ്പതികളുണ്ടായിട്ടുണ്ട്. ഇങ്ങനെ വരുന്ന ജോഡികളെ പ്രേക്ഷകർ സ്വീകരിച്ച് അവർക്ക് പുതിയ നാമധേയം നൽകുകയും, അവർക്കായി പുതിയ ഫാൻസ്പേജുകൾ തുടങ്ങാറുണ്ട്. അങ്ങനെയുള്ള നിരവധി ജനപ്രിയ താരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ,സാന്ത്വനം സീരിയലിലെ

ശിവാഞ്ജലി കോംബോ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായി മാറിയിരുന്നു. ഈ ജോഡികൾക്ക് കിട്ടിയ പിന്തുണയും സ്നേഹവും പ്രേക്ഷകരിൽ നിന്ന് കൂടുതൽ ലഭിച്ചിരുന്നു. സീരിയലിൽ ശിവാഞ്ജലിമാർക്ക് നൽകിയ ബിജിഎം സോംങ്ങായ ‘പാതി മെയ്യായ തിങ്കളോ പാതി ജീവനാം പുണ്യമോ’ എന്ന പാട്ടും വളരെ ഹിറ്റായ ഒരു പാട്ടായിരുന്നു. ശിവാഞ്ജലിമാരുടെ സന്തോഷവും പ്രണയവും ഇഷ്ടപ്പെട്ടിരുന്ന പ്രേക്ഷകർ

അവർക്ക് ഒരു ദു:ഖം വന്ന് കഥയിൽ സ്ഥാനം മാറിയപ്പോൾ സീരിയൽ റേറ്റിംങ്ങിൽ പോലും പിറകിലായി. ശിവനും അഞ്ജലിയുമായി സീരിയലിൽഎത്തുന്നത് സജിനും ഡോക്ടർ ഗോപിക അനിലുമാണ്. സീരിയൽ തുടങ്ങിയ ശേഷം രണ്ടു പേരുടെയും ഇൻവ്യൂകൾ ചാനലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ ജിഞ്ജർമീഡിയ നടത്തിയ ഇൻ്റർവ്യൂവാണ് വൈറലായി മാറുന്നത്. സീരിയലിലെ പല വിശേഷങ്ങളും ചോദിക്കുന്നതിനിടയിൽ അവതാരകൻ ചോദിച്ച ചോദിച്ചത് പ്രേക്ഷകർക്ക് ആകാംക്ഷയാണ്

ശിവാഞ്ജലിക്ക് കുട്ടികൾ ഉണ്ടാവുക എന്ന ചോദ്യം. അത് ആദിത്യൻ സാറിനോട് ചോദിച്ചാലേ അറിയാൻ പറ്റൂവെന്ന് വളരെ രസകരമായ മറുപടിയാണ് താരങ്ങൾ നൽകുന്നത്. സീരിയൽ ലൊക്കേഷൻ എൻജോയ് ചെയ്യുന്നുണ്ടെന്നും ഷൂട്ട് കഴിഞ്ഞാൽ പെട്ടെന്ന് വീട്ടിലെത്തി വീട്ടുകാരുമായി ആസ്വദിക്കാനാണ് ഇഷ്ടമെന്നാണ് രണ്ടു പേരും പറയുന്നത്. സീരിയലിൽ പ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങിയ ശിവാഞ്ജലിമാർ തിരിച്ചു വരുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ സീരിയൽ കാണൂ, നമ്മൾക്കു പോലും അറിയില്ല ഇനി നടക്കാൻ പോകുന്നത് എന്താണെന്നുള്ളതെന്നും താരങ്ങൾ പറയുന്നു. അങ്ങനെ രസകരമായ ഒരു ഇൻറർവ്യൂയായിരുന്നു രണ്ടു പേരുടെയും.

Rate this post