അവസാനം സത്യം തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ; താരം പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു.!! | Manju Warrier New Post Viral Entertainment

Whatsapp Stebin

Manju Warrier New Post Viral Entertainment : മലയാളികളുടെ പ്രിയതാരമായിരുന്നു മഞ്ജുവാര്യർ. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത മഞ്ജു പതിനാല് വർഷത്തിനു ശേഷം ‘ഹൗ ഓൾഡ് ആർ യു ‘ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിൽ സജീവമായത്. മഞ്ജുവിൻ്റെ ഈ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയായിരുന്നു മലയാളികൾ. മടങ്ങി വന്നത് മുതൽ മഞ്ജു മലയാള സിനിമയിൽ

സജീവ സാന്നിധ്യമായി മാറുകയായിരുന്നു. പിന്നീട് താരത്തിന് ആരാധകർ മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരു നൽകുകയും ചെയ്തു. സിനിമയിൽ സജീവമായതോടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടും തുടങ്ങി. പിന്നീട് താരം താരത്തിൻ്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് പങ്കുവയ്ക്കാറുള്ളത്. കുടുംബത്തിലെ വിശേഷങ്ങളും, വിദേശയാത്രകളും, സുഹൃത്തുക്കളുമൊരുമിച്ചുള്ള

സന്തോഷകരമായ ദിനങ്ങളുമൊക്കെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പങ്കുവയ്ക്കുമ്പോൾ നിമിഷ നേരം കൊണ്ടാണ് അത് വൈറലായി മാറുന്നത്. ഇന്നലെ ഫ്രണ്ട് ഷിപ്പ് ഡേയിൽ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.താരത്തിൻ്റെ സുഹൃത്തുക്കളായ ഭാവന മേനോൻ, സംയുക്ത, ഗീതു മോഹൻദാസ്, രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, പ്രിയ കുഞ്ചാക്കോ തുടങ്ങി നിരവധി സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് കുറച്ച് ഫ്രണ്ട്സിൻ്റെ കൂടെയുള്ള സുന്ദരകരമായ

ഒരു ഫോട്ടോയാണ് താരം ഫ്രണ്ട്ഷിപ്പ് ഡേ വിഷ് ചെയ്ത് കൊണ്ട് പങ്കുവച്ചിരിക്കുന്നത്. ആ പോസ്റ്റിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയമായി മാറുന്നത്. ‘നിങ്ങൾ വീണുപോവുമ്പോൾ മറ്റാരും ശ്രദ്ധിക്കാത്ത സമയത്ത് നിങ്ങൾക്ക് താങ്ങായി നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു കൂട്ടുകാരെ’.താരത്തിൻ്റെ ഈ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി പേർ കമൻറുകളുമായി എത്തുകയുണ്ടാവുകയും ചെയ്തു.

Rate this post