ഷഫ്‌ന ഒരിക്കലും അഞ്ജുവിനെ പോലെ അല്ല.!! അവർതമ്മിലുള്ള വ്യത്യാസം ഇതാണ്!! തുറന്നു പറഞ്ഞ് ശിവേട്ടൻ.. | Sajin talk about real and reel wife Viral

Sajin talk about real and reel wife Viral : കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി വേറിട്ട അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. നടി ഷഫ്‌നയുടെ ഭർത്താവ് കൂടിയാണ് സജിൻ. പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇവരുടെ പ്രണയവും ഒളിച്ചോട്ടവുമെല്ലാം മുന്നേ പ്രേക്ഷകർ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ പങ്കെടുക്കവെ സീരിയലിലെ ഭാര്യയെയും

റിയൽ ലൈഫിലെ ഭാര്യയെയും തമ്മിൽ താരതമ്യം ചെയ്യാമോ എന്ന അവതാരകയുടെ ചോദ്യത്തിന് സജിൻ നൽകിയ രസകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റിയൽ ലൈഫിലെ ഭാര്യ വളരെ ബോൾഡാണ്. എന്നാൽ സീരിയൽ ഭാര്യ അങ്ങനെ അല്ല. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നതെന്ന് സജിൻ എടുത്തുപറയുന്നുണ്ട്. ‘ഷഫ്ന വളരെ മോഡേൺ ചിന്താഗതിയുള്ള ആളാണ്. എനിക്ക് വളരെ കംഫർട്ടബിൾ. ഏത് സാഹചര്യത്തിലും എവിടേക്ക്

വേണമെങ്കിലും ഒറ്റക്ക് സഞ്ചരിക്കാനൊക്കെയുള്ള ധൈര്യം ഷഫ്‌നക്കുണ്ട്. എന്നാൽ സാന്ത്വനത്തിലെ ഭാര്യ അങ്ങനെ അല്ല. ഇപ്പോൾ തന്നെ എനിക്ക് സാന്ത്വനത്തിന്റെ ഷൂട്ട് ഏതാണ്ട് പതിനഞ്ച് ദിവസമാണ്. അതിന് ശേഷമുള്ള പതിനഞ്ച് ദിവസമാണ് ഷഫ്നക്ക് അയാൾ ചെയ്യുന്ന തെലുങ്ക് സീരിയലിന്റെ ഷൂട്ട്. ഷൂട്ട് കഴിഞ്ഞാൽ ഷഫ്‌ന നേരെ തിരുവനന്തപുരത്തേക്ക് വരും. അങ്ങനെയാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതം.’ സാന്ത്വനത്തിലെ അഞ്ജലിയെപ്പോലെയുള്ള ഒരാളായിരുന്നു ഷഫ്നയെങ്കിൽ വിവാഹം ചെയ്യുമായിരുന്നോ

എന്നും അവതാരകയുടെ വക ചോദ്യമുണ്ടായിരുന്നു. ആ ചോദ്യത്തിന് നോ എന്നായിരുന്നു സജിന്റെ ഉത്തരം. ‘എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന ആളാണ് ഷഫ്ന, എന്റെ ഫ്രണ്ട്സിനെക്കാൾ കൂടുതൽ ഞാൻ ട്രിപ്പ് പോയിരിക്കുന്നത് ഷഫ്നക്കൊപ്പമാണ്. അത്രക്കും കംഫർട്ടബിളാണ് ഷഫ്‌ന.’ ടെലിവിഷൻ പരമ്പരയ്ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് നടി ഷഫ്‌ന. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ഷഫ്ന അന്ന് ഏറെ ജനപ്രീതി നേടിയെടുത്തിരുന്നു. ഇന്ന് ടെലിവിഷനിൽ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഷഫ്ന. Sajin about wife Shafna

Rate this post