രൂപയെ കുറിച്ച് ആ ഞെട്ടിക്കുന്ന സത്യം തിരുമേനി പറയുമ്പോൾ ചങ്കുതകർന്ന് CS!! | Mounaragam Today Episode January 9

Mounaragam Today Episode January 9: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും കല്യാണിയും സിഎസിൻ്റെ പിറന്നാൾ ആയതിനാൽ അമ്പലത്തിൽ പൂജ ചെയ്യാൻ വന്നതായിരുന്നു. പിന്നീട് കല്യാണി രൂപയോട് അമ്മ എന്തെങ്കിലും സ്പെഷൽ ആയി ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിക്കുകയാണ്. ചന്ദ്രേട്ടന് പാലട പായസം വലിയ ഇഷ്ടമാണെന്നും,

അത് ഞാൻ മോളുടെ കൈയിൽ തരാമെന്ന് പറയുകയാണ്.അങ്ങനെ രൂപയുടെ കൂടെ കല്യാണി പോവുകയാണ്. പിന്നീട് കിരണും ചന്ദ്രസേനനും അമ്പലത്തിൽ എത്തി. ചന്ദ്രസേനൻ പൂജകളും അന്നദാനവും നടത്തുകയാണ്. പിന്നീട് പൂജാരിയോട് അടുത്ത ചിങ്ങത്തിൽ എൻ്റെ ഭാര്യയുടെ പിറന്നാൾ ആണെന്നും, അന്നത്തെ ദിവസം അന്നദാനം നടത്തണമെന്നും പറയുകയാണ്. പിന്നീട് ചന്ദ്രസേനനും, കിരണും വീട്ടിലെത്തുകയാണ്.

അപ്പോഴാണ് രൂപയും കല്യാണിയും വീട്ടിലെത്തുമ്പോഴേക്കും, യാമിനി രൂപ തയ്യാറാക്കിയ പായസം പായ്ക്ക് ചെയ്ത് വച്ചിരുന്നു. പിന്നീട് കല്യാണിയുടെ കൈയ്യിൽ കൊടുക്കുകയും, കല്യാണി പായസവുമായി വീട്ടിലെത്തുകയാണ്. അപ്പോഴാണ് കെയ്ക്കൊക്കെ എടുത്ത് വച്ച് പിറന്നാൾ ഒരുക്കങ്ങൾ നടത്താൻ പോകുന്നത്. എല്ലാവരും ചന്ദ്രസേനന് പിറന്നാൾ സമ്മാനങ്ങൾ നൽകുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ്റെ ഫോണിൽ മെസേജ് വരുന്നത്. ബർത്ത്ഡേവിഷ് ചെയ്തായിരുന്നു മെസേജ്. ഇത് കണ്ട് കിരൺ ചന്ദ്രസേനനെ കളിയാക്കുകയായിരുന്നു.

പിന്നീട് കെയ്ക്ക് മുറിക്കാൻ പോവുമ്പോൾ സ്വർണ്ണത്തിൻ്റെ വാച്ചാണ് കിരൺ നൽകുന്നത്. ചന്ദ്രസേനൻ്റെ കണ്ണുകൾ നിറയുകയാണ്. രൂപ കൂടി വേണമെന്നായിരുന്നു ചന്ദ്രസേനൻ പറയുന്നത്. ശേഷം ചന്ദ്രസേനൻ കെയ്ക്ക് മുറിക്കുകയും, എല്ലാവർക്കും കെയ്ക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ ചന്ദ്രസേനനെ ഇല്ലാതാക്കാനുള്ള രാഹുലിൻ്റെ നീക്കങ്ങൾ നടക്കുകയാണ്.അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post