മലയാളികളുടെ പ്രിയപ്പെട്ട താരം റെബേക്കയ്ക്ക് കുഞ്ഞുവാവ; അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ..| Rebecca Sandhosh New Happy News Malayalam

Whatsapp Stebin

Rebecca Sandhosh New Happy News Malayalam : മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റബേക്കാ സന്തോഷ്. താരം ടെലിവിഷൻ മേഖലയിൽ എന്നപോലെ തന്നെ തന്റെ സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വാർത്തയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. അത് മറ്റൊന്നുമല്ല തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ കൂടി വരുന്നു

എന്ന വിശേഷമാണ്. റബേക്കയുടെ സഹോദരി ഗീതുവിനും ഭർത്താവ് അലനുമാണ് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. കുഞ്ഞ് വീട്ടിൽ വന്നതിന്റെ സന്തോഷത്തിലാണ് റബേക്കയുടെ കുടുംബം. റബേക്കയും റബേക്കയുടെ അമ്മയും കുഞ്ഞുവാവയെ മടിയിൽ എടുത്തു വച്ചിരിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. ഈ പരമ്പരയിൽ താരം ചെയ്ത വേഷത്തിന്റെ പേരായിരുന്നു കാവ്യ. ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്ത ഈ

പരമ്പര ജനഹൃദയങ്ങൾ കീഴടക്കിയ ഒന്നായിരുന്നു. 2011 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തിരുവമ്പാടി തമ്പാൻ, സപ്തമ ശ്രീ തസ്കര, ഒരു സിനിമക്കാരൻ, മിന്നാമിനുങ്ങ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിൽ എല്ലാം ചെറിയൊരു കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. നിരവധി റിയാലിറ്റി ഷോയിലെ സജീവ സാന്നിധ്യമാണ് റബേക്ക. 2021 ലാണ് താരം വിവാഹിതയാകുന്നത്. ഭർത്താവിന്റെ പേരാണ് ശ്രീജിത്ത് വിജയൻ. താരത്തിന്റെ വിവാഹവും മറ്റും സോഷ്യൽ മീഡിയ വളരെയധികം ആഘോഷത്തോടെ തന്നെയാണ് ഏറ്റെടുത്തത്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിൽ

പൂജ എന്ന കഥാപാത്രത്തെയും താരം ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു എങ്കിലും അഭിനയ ലോകത്ത് സജീവ സാന്നിധ്യമായി തുടരുകയാണ് റബേക്ക. അഭിനയത്തിനും തന്റെ കുടുംബ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് താരം. അതുപോലെ തന്നെ ആരാധകരുടെ വളരെ അടുത്തു നിൽക്കുന്ന പ്രകൃതമാണ് റബേക്കയ്ക്ക്. നല്ല ഒരു അഭിനയത്രി എന്നതുപോലെ തന്നെ നല്ലൊരു അവതാരികയും മോഡലും കൂടിയാണ് റബേക്ക.

2/5 - (1 vote)