പേളിയുടെ വീട്ടിൽ മധുരം വെപ്പ് .!!ശ്രെദ്ധയുടെ മധുരം വെപ്പ് ചടങ്ങ് ആഘോഷമാക്കി താര കുടുംബം.!! | Pearly Manney Sister Sredha Maduram Vepp Chadang Viral

Pearly Manney Sister Sredha Maduram Vepp Chadang Viral: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് പേർളി മാണി. അവതാരകയായി വന്ന് നടിയായും വ്ലോഗ്ഗർ ആയും എല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച തരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയത്തോടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. പേളിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത് ബിഗ്‌ബോസ് ഷോയിൽ മത്സരിക്കാൻ എത്തിയത്തോടെയാണ്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് ആയ പേളി ഷോയിൽ വെച്ചാണ് നടനും മോഡലുമായ ശ്രീനിഷുമായി പ്രണയത്തിൽ ആയത്. ഈ പ്രണയ ജോഡികളെ

ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ബിഗ്‌ബോസിൽ നിന്നിറങ്ങിയ ശേഷമുള്ള ഇരുവരുടെയും വിവാഹം ആരാധകർ ഏറെ ആഘോഷമാക്കിയ ഒരു വിവാഹം തന്നെ ആയിരുന്നു. വിവാഹ ശേഷം കുഞ്ഞു ജനിച്ചതോടെ താരം ജോലിയിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. എങ്കിലും വെറുതെ ഇരിക്കാൻ താരം തയ്യാറായില്ല യൂട്യൂബ് വ്ലോഗ്ഗിലൂടെ തരാം തിരിച്ചെത്തി. ഇന്ന് ഒരുപാട് സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്ക്

വെയ്ക്കാറുണ്ട്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞു ജനിച്ച ശേഷം വിശ്രമത്തിലാണ് എങ്കിലും യൂട്യൂബ് ചാനലിൽ താരം വീഡിയോകൾ ഇടാറുണ്ട്. ഇപോഴിതാ സഹോദരിയുടെ വിവാഹ ആഘോഷങ്ങൾ ആണ് പേളിയുടെ വീട്ടിൽ. കസിൻ ആയ ശ്രദ്ധയുടെ വിവാഹതലേന്ന് ഉള്ള മധുരം വെയ്പ്പ് ചടങ്ങുകൾ ആണ് ഇപ്പോൾ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പേളിയുടേത് ഒരു കൂട്ട് കുടുംബം ആണ്. അനിയത്തിയുടെ മധുരം വെയ്പ്പ് ആങ്കർ ചെയ്യുന്ന പേളിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിവാഹ ആഘോഷങ്ങളുടെ വ്ലോഗ്ഗ് പേളിയുടെ ചാനലിൽ വരാൻ കാത്തിരിക്കുകയാണ് പേളിയുടെ ആരാധകർ.

Rate this post