പേർളി മാണിയുടെ വീട്ടിലെ വിശേഷം.!! റേച്ചൽ മാണിയുടെ കുഞ്ഞു കായ് ക്കു മാമോദീസ; നിലൂ ചേച്ചിയെവിടെയെന്നു ആരാധകർ.!! | Pearly Maneey Nephew Baptisam Viral

Pearly Maneey Nephew Baptisam Viral : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മണി. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഒരു അവതാരക എന്ന നിലയിലും മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും പേളി ആരാധക ഹൃദയത്തിൽ നിൽക്കുന്നു.

പേളിയെ പോലെ തന്നെ പേളിയുടെ കുടുംബവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇതിൽ പേളിയുടെ സഹോദരി റേച്ചലിന്റെയും വിശേഷങ്ങൾ കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. പേളി ആങ്കറിങ്ങിൽ തന്റെ കഴിവു തെളിയിച്ചപ്പോൾ സഹോദരി റേച്ചൽ കഴിവ് തെളിയിച്ചത് ഡിസൈനിങ്ങിലാണ്. പേളിയ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് സഹോദരി റെച്ചലും.

വിവാഹവും തന്റെ ജീവിതത്തിലേക്കുള്ള മകന്റെ കടന്നുവരവും എല്ലാം റേച്ചൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.സഹോദരിക്ക് വേണ്ടി പേളി ഒരുക്കുന്ന സർപ്രൈസുകളും സമ്മാനങ്ങളും നിരവധിതവണ വൈറൽ ആയിട്ടുണ്ട്. ഇരുവരും തമ്മിൽ വളരെയധികം സ്നേഹമാണുള്ളത് . ഫോട്ടോഗ്രാഫറായ റൂബെൻ ആണ് റേച്ചലിന്റെ ഭർത്താവ്.റേച്ചലിന് രണ്ട് മക്കളാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദിസ ചടങ്ങിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പ്രിയ താരം.

മൂത്ത മകന്റെ പേര് റെയിൻ എന്നാണ്. പേളിയുടെയും ശ്രീനിഷിന്റെയും മകൾ നില ബേബിയുടെ കളിക്കൂട്ടുകാരൻ കൂടിയാണ് റെയിൻ.റെച്ചലിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് കയ് എന്നാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങളാണ്.ചിത്രങ്ങൾക്ക് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു.Embracing the sacred moment as we baptize our little one, surrounded by love and blessings. A joyous celebration of faith and the precious life we’ve been entrusted with.പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി ആളുകൾ ചിത്രങ്ങൾക്ക് താഴെയായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

Rate this post